mathrubhumi.com
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ഓണ്‍ലൈന്‍വഴി ചേരാം
സീഡി
ഇന്‍ഷുറന്‍സോ,
മ്യൂച്വല്‍ ഫണ്ടോ ഓണ്‍ലൈനില്‍ വാങ്ങുന്നതുപോലെ ഇനി ദേശീയ പെന്‍ഷന്‍
പദ്ധതിയിലും(എന്‍പിഎസ്) ലളിതമായ നടപടിക്രമം പാലിച്ചാല്‍ അക്കൗണ്ട്
തുടങ്ങാം.
പാന്‍, ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍ എന്നിവയുണ്ടെങ്കില്‍ ഓണ്‍ലൈന്‍വഴി അക്കൗണ്ട് തുറക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതോടെയാണിത്.
ഇ-കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആധാര്‍ ആധാരമാക്കിയതോടെയാണ് നടപടിക്രമങ്ങള്‍ ലളിതമായത്.
എന്‍എസ്ഡിഎലു (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)മായി ലിങ്ക് ചെയ്തിട്ടുള്ള 17 ബാങ്കുകളിലൊന്നില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. ഇതിനായി തയ്യാറാക്കിയിട്ടുള്ള enps.nsdl.com സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട്, ആധാര്‍(ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം), പാന്‍ കാര്‍ഡ്, അപ് ലോഡ് ചെയ്യാനുള്ള ഫോട്ടോ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആവശ്യമാണ്. കുറഞ്ഞത് 500 രൂപയെങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെ കൈമാറുകയും വേണം.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഭാവിയില്‍ നിക്ഷേപം നടത്തേണ്ടത്.
feedbacks to:
antony@mpp.co.in
എന്‍പിഎസില്‍ നിക്ഷേപിക്കുന്ന, പ്രതിവര്‍ഷം 50,000 രൂപയില്‍ കൂടാത്ത തുകയ്ക്ക് ആദായ നികുതി ആനുകൂല്യവും ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ