3/18/2016

ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു

mangalam.com
mangalam malayalam online newspaperബുള്ളറ്റ്‌ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ്‌ ഹിമാലയന്റെ വില്‍പ്പന നിരോധിച്ചു. കഴിഞ്ഞ ദിവസമാണ്‌ ഹിമാലയന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ഡല്‍ഹിയിലാണ്‌ വാഹനത്തിന്റെ വില്‍പ്പനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്‌. സര്‍ക്കാരിന്റെ പുക മലിനീകരണ അളവ്‌ പാലിക്കാത്തതാണ്‌ ഹിമാലയന്റെ വില്‍പ്പന നിരോധിച്ചതിന്‌ കാരണം.
ഉടന്‍ തന്നെ വാഹനം ഡല്‍ഹിയില്‍ തിരികെ എത്തുമെന്ന് കന്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തിലേക്കാണ്‌ റോയല്‍ എന്‍ഫീല്‍ഡ്‌ ഹിമാലയനെ അവതരിപ്പിച്ചത്‌. ഇന്നു വരെ പുറത്തിറങ്ങിയയില്‍ നിന്ന്‌ വ്യത്യസ്‌തമായ ബൈക്കാണ്‌ ഹമാലയനെന്ന്‌ റോയല്‍ എന്‍ഫീല്‍ഡ്‌ പറയുന്നു. പുതുതായി വികസിപ്പിച്ച 411 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ്‌ എന്‍ജിനാണ്‌ ഹിമാലയനില്‍ നല്‍കിയിരിക്കുന്നത്‌. വാഹനത്തിന്റെ മുംബൈ എക്‌സ്ഷോറും വില 1.55 ലക്ഷം രൂപയാണ്‌.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച എന്‍ജിന്‌ മെയിന്റനന്‍സ്‌ കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വ്വീസ്‌ നടത്തിയാല്‍ മതിയെന്നും കമ്പനി അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1