3/18/2016

മോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷം മുമ്പ് പ്രവചിച്ചിരുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

mangalam.com


mangalam malayalam online newspaperന്യൂഡല്‍ഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു. ഫ്രഞ്ച് ചിന്തകനായ നോംസ്ട്രഡാംസ് 1555ല്‍ മോഡി പ്രധാനമന്ത്രിയാകുമെന്ന് പ്രചവിച്ചുവെന്നാണ് കിരണ്‍ റിജ്ജുവിന്റെ അവകാശവാദം. 2014 മുതല്‍ 2026 വരെ ഇന്ത്യയെ ഒരു മനുഷ്യന്‍ നയിക്കുമെന്നാണ് നോംസ്ട്രഡാംസ് പ്രവചിച്ചത്.
ആദ്യം ജനങ്ങള്‍ വെറുക്കുന്ന ആ ഭരണാധികാരി പിന്നീട് ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറുമെന്നും രാജ്യത്തിന്റെ ദിശ തന്നെ മാറ്റുമെന്നും നോംസ്ട്രഡാംസ് പ്രവചിച്ചതായി കിരണ്‍ റിജ്ജു അവകാശപ്പെടുന്നു. മധ്യവയസ്‌കനും അതിശക്തിമാനുമായ ഒരു ഭരണാധികാരി ഇന്ത്യയിലും ലോകമെമ്പാടും സുവര്‍ണകാലം കൊണ്ടുവരും.
ഇദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് മാത്രമല്ല മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ അഭയം പ്രാപിക്കുമെന്നും നോംസ്ട്രഡാംസ് പ്രവചിച്ചതായി കിരണ്‍ റിജ്ജു പറയുന്നു. തന്റെ വാദങ്ങള്‍ സാധൂകരിക്കുന്നതിന് ഏതാനും കണക്കുകളും ഉദ്ധരിച്ചാണ് റിജ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1