3/17/2016

എങ്ങനെയൊക്കെ വെട്ടിച്ച് കടക്കാം; കുറ്റവാളികൾ പൊലീസിനെ പഠിപ്പിക്കുന്നു

manoramaonline.com


by സ്വന്തം ലേഖകൻ
അഹമ്മദാബാദ് ∙ കുറ്റവാളികളെ കണ്ടെത്തി അവരെ ശിക്ഷിക്കുക മാത്രമല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതികളെക്കുറിച്ചും അവരിൽ നിന്നും പഠിക്കുകയാണ് ഗുജറാത്ത് പൊലീസ്. അധോലോക നേതാക്കളെയും മോഷ്ടാക്കളായ തടവുകാരെയുമാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത്. കുറ്റകൃത്യ രീതികളെ റെക്കോർഡ് ചെയ്ത് കേസന്വേഷണത്തിനു ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റേതാണ് ഈ പുതിയ ആശയം കൊണ്ടുവന്നത്.
അടുത്തിടെ അധോലോക നേതാവായ വിശാൽ ഗോസ്വാമിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും കുറ്റവാളികൾ വാഹനങ്ങളിൽ മാരകായുധങ്ങൾ കടത്തുന്നതെങ്ങനെയാണെന്നു മനസ്സിലാക്കി. അതിനുശേഷം അയാളെക്കൊണ്ട് അതു ചെയ്തു കാണിച്ചു. എസ്‍യുവിക്കുള്ളിൽ തോക്കുൾപ്പെടെ കുറഞ്ഞത് ആറു ആയുധങ്ങൾ എങ്ങനെ ഒളിപ്പിക്കാൻ കഴിയുമെന്നു ഗോസ്വാമി പൊലീസിനു കാണിച്ചു കൊടുത്തു. ചെക്ക്പോസ്റ്റുകളിൽ പൊലീസിനെ വെട്ടിച്ച് ഇവ കടത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ചും ഗോസ്വാമി വ്യക്തമാക്കിക്കൊടുത്തു. ഗോസ്വാമി ഇതു കാണിച്ചുതന്നപ്പോൾ ശരിക്കും അതിശയിച്ചുപോയതായി ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ദീപൻ ബദ്രാൻ പറഞ്ഞു.
മറ്റൊരു കുറ്റവാളിയായ ഗോവ റാബ്രി ജയിലിനുള്ളിൽ മൊബൈൽ ഫോൺ പുറത്തുനിന്നും എത്തിക്കുന്നതെങ്ങനെയെന്നു കാണിച്ചു കൊടുത്തു. അടച്ചിട്ട കാറിനുള്ളിൽ നിന്നും മോഷണം നടത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ചും ചില മോഷ്ടാക്കളായ തടവുകാരിൽ നിന്നും പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇവയെല്ലാം റെക്കോർഡ് ചെയ്ത് പൊലീസ് പരിശീലന സമയത്ത് ഉപയോഗപ്പെടുത്താനാണ് പദ്ധതി. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഈ വിഡിയോകൾ നൽകിയിട്ടുണ്ട്. കേസന്വേഷണത്തിനു ഈ വിഡിയോകൾ ഗുണകരമാകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1