3/21/2016

അംബാനിയുടെ മകന്‍ മെലിഞ്ഞു ഇരുമ്പാണി ആയി

manoramaonline.com

ആന മെലിയില്ലായിരിക്കും, പക്ഷേ അംബാനിയുടെ മകൻ മെലിയും

by സ്വന്തം ലേഖകൻ
കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയെ നമ്മളറിയുന്നത് പൊണ്ണത്തടിയുടെ കാര്യത്തിലാണ്. എന്നാൽ ഇനി അനന്തിനെ തടിയനെന്ന് വിളിച്ചാൽ വിവരമറിയും !
അനന്ത് അംബാനി ഏതാനും മാസങ്ങള്‍കൊണ്ട് കുറച്ചത് 70 കിലോ ഭാരം. അതായത് പകുതി. 140 കിലോ ശരീര ഭാരമാണ് അനന്തിന് ഉണ്ടായിരുന്നത്. ഐപിഎൽ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിര സാന്നിധ്യമായിരുന്നു അനന്ത്. അപ്പോളൊക്കെ അനന്തിന്റെ കൈയിൽ കഴിക്കാനും എന്തെങ്കിലുമൊക്കെ കാണും.
ananth-ambani
കഴിഞ്ഞ ദിവസം സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച അനന്ത് എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു. തടി കാരണം നടക്കാൻ പോലും ബുദ്ധിമുട്ടാണ്ടിയിരുന്ന താരത്തിന്റെ മാറ്റം ആർക്കും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.
കഠിനമായ വർക്കൗട്ടും ഓട്ടവും ഭക്ഷണ ക്രമവും യോഗയുമാണ് അനന്തിന്റെ മാറ്റത്തിന് കാരണം. അമേരിക്കയില്‍നിന്നുള്ള ഒരു പരിശീലകനും ഇതിന് മേൽനോട്ടം വഹിച്ചെന്നും വാര്‍ത്തകളുണ്ട്‍. അടുത്ത ബോളിവുഡ് ചിത്രത്തിൽ നായകനായി ഇനി അനന്തിനെ ഉടനെ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1