mathrubhumi.com
കല്പറ്റ:
പെട്രോളും ഡീസലും വേണ്ട, പച്ചവെള്ളംകൊണ്ടു കാറോടിക്കാമെന്ന്
മലയാളിഗവേഷകന്‍. വയനാട്ടിലെ മീനങ്ങാടി സ്വദേശി ഡോ. ഒ.ടി. മുഹമ്മദ്
മുസ്തഫയുടേതാണ് അവകാശവാദം. പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഈ
മുപ്പത്തിനാലുകാരന്‍.
വാട്ടര്‍ സ്!പ്ലിറ്റിങ് ബാറ്ററി ഉപയോഗിച്ചാണ് കാര്‍ ഓടിക്കുക. വെള്ളം വിഘടിപ്പിക്കുന്നതാണ് ബാറ്ററിയുടെ പ്രവര്‍ത്തനം. ഇതിലൂടെ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നു. ഈ ഗ്യാസ് ഇന്ധനസെല്ലിലൂടെ കടത്തിവിട്ട് കാറോടിക്കാമെന്ന് മുസ്തഫ പറയുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബോര്‍ഡ് ഓഫ് ഗവേണ്‍സ് ചെയര്‍മാനു മുമ്പില്‍ കാര്‍ അവതരിപ്പിച്ചെന്നും തുടര്‍ന്ന് യു.എസ്. ആര്‍മിയിലെ സംഘവും കാര്‍ വിലയിരുത്തിയെന്നും മുസ്തഫ പറഞ്ഞു. ഗവേഷണസംഘത്തില്‍ രവികുമാര്‍, മൃത്യുഞ്ജയ ആചാരി, ശംഭുലിംഗ, അളകരാജ എന്നിവരുമുണ്ട്.
മുസ്തഫ എം.എസ്സി. പൂര്‍ത്തിയാക്കിയ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ 17-നു കാര്‍ അവതരിപ്പിക്കും.
വായു ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബാറ്ററി, ആള്‍ക്കഹോള്‍ ഉപയോഗിച്ച് ചാര്‍ജാവുന്ന മൊബൈല്‍ ബാറ്ററി, പ്രകാശംകൊണ്ടു ചാര്‍ജാവുന്ന ബാറ്ററി എന്നിങ്ങനെ നിരവധി കണ്ടെത്തലുകള്‍ മുസ്തഫ നടത്തിയിട്ടുണ്ട്. ജേര്‍ണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി-സി എന്ന അന്തര്‍ദേശീയ ജേര്‍ണലിലുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നിട്ടുണ്ടെന്ന് മുസ്തഫ അറിയിച്ചു.
മീനങ്ങാടി ഒറ്റക്കാംതൊടുകയില്‍ പരേതനായ ഒ.ടി. അബൂബക്കറിന്റെയും ഫാത്തിമയുടെയും മകനാണ് മുഹമ്മദ് മുസ്തഫ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ