manoramaonline.com
CRICKET
CURRENT MATCHES
SCORES
SCHEDULE
ARCHIVE
PICTURE GALLERY
IND vs PAK...
Read more at: http://www.manoramaonline.com/content/mm/ml/cricket-live.html

by സ്വന്തം ലേഖകൻ
കൊൽക്കത്ത∙
ഒടുവിൽ കൊൽക്കത്തയിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. ലോകകപ്പിൽ
പാക്കിസ്ഥാനെതിരെ അജയ്യരെന്ന പേരും കാത്തു. എല്ലാറ്റിനും ഇന്ത്യ
കടപ്പെട്ടിരിക്കുന്നത് ഉപനായകൻ വിരാട് കോഹ്‌ലിയോട്. മഴമൂലം 18 ഓവറാക്കി
ചുരുക്കിയ മൽസരത്തിൽ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റൺസ്
വിജയലക്ഷ്യവുമായിറങ്ങി 23 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട്
സമ്മർദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകൻ വിരാട് കോഹ്‌ലിയുടെ (37
പന്തിൽ 55) സെഞ്ചുറിയോളം പോന്നൊരു അർധസെഞ്ചുറി. സമ്മർദ്ദഘട്ടത്തിൽ യുവരാജ്
സിങ്ങുമൊത്ത് (23 പന്തിൽ 24) കോഹ്‌ലി കൂട്ടിച്ചേർത്ത 61 റൺസാണ് ഇന്ത്യൻ
വിജയത്തിന് അടിത്തറയിട്ടത്.
ഇതോടെ രണ്ട് മൽസരങ്ങളിൽ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. പാക്കിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റൺറേറ്റിൽ അവർ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്. സ്കോർ: പാക്കിസ്ഥാൻ 18 ഓവറിൽ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറിൽ നാലിന് 119.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 18 ഓവറിൽ അഞ്ചു വിക്കറ്റിന് 118 റൺസെടുത്തു. 16 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 26 റൺസെടുത്ത ശുഐബ് മാലിക്കാണ് പാക്കിസ്ഥാന്റെ ടോപ്സ്കോറർ. നാലാം വിക്കറ്റിൽ ഉമർ അക്മലിനൊപ്പം മാലിക്ക് കൂട്ടിച്ചേർത്ത 41 റൺസാണ് പാക്കിസ്ഥാന് പൊരുതാവുന്ന സ്കോർ നൽകിയത്. ഇന്ത്യയ്ക്കായി നെഹ്റ, ബുംമ്ര, ജഡേജ, പാണ്ഡ്യ, റെയ്ന എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മഴമൂലം
വൈകിത്തുടങ്ങിയ മൽസരത്തിൽ ഇന്ത്യ ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
മഴപെയ്ത് കുതിർന്ന പിച്ചിൽ കരുതലോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കം.
ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറിലാണെങ്കിലും അപ്പോൾ
സ്കോർബോർഡിലുണ്ടായിരുന്നത് 38 റൺസ് മാത്രം. 24 പന്തിൽ 17 റൺെസടുത്ത ഷർജീൽ
ഖാനെ മടക്കി സുരേഷ് റെയ്നയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്.
അഹമ്മദ് ഷെഹ്സാദ് (28 പന്തിൽ 25), ശാഹിദ് അഫ്രീദി (14 പന്തിൽ എട്ട്), ഉമർ
അക്മൽ (16 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. സർഫ്രാസ്
അഹമ്മദ് എട്ടു റൺസോടെയും മുഹമ്മദ് ഹഫീസ് അഞ്ചു റൺസോടെയും പുറത്താകാതെ
നിന്നു.
കഴിഞ്ഞ മൽസരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകൾക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. അതേസമയം, ഇന്നത്തെ മൽസരം നടക്കുന്ന കൊൽക്കത്തയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാനുമായിട്ടില്ല.
ഇതോടെ രണ്ട് മൽസരങ്ങളിൽ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. പാക്കിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റൺറേറ്റിൽ അവർ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്. സ്കോർ: പാക്കിസ്ഥാൻ 18 ഓവറിൽ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറിൽ നാലിന് 119.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 18 ഓവറിൽ അഞ്ചു വിക്കറ്റിന് 118 റൺസെടുത്തു. 16 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 26 റൺസെടുത്ത ശുഐബ് മാലിക്കാണ് പാക്കിസ്ഥാന്റെ ടോപ്സ്കോറർ. നാലാം വിക്കറ്റിൽ ഉമർ അക്മലിനൊപ്പം മാലിക്ക് കൂട്ടിച്ചേർത്ത 41 റൺസാണ് പാക്കിസ്ഥാന് പൊരുതാവുന്ന സ്കോർ നൽകിയത്. ഇന്ത്യയ്ക്കായി നെഹ്റ, ബുംമ്ര, ജഡേജ, പാണ്ഡ്യ, റെയ്ന എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ-പാക്ക്
മൽസരത്തിന് മുന്നോടിയായി മുൻ താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സച്ചിൻ
തെൻഡുൽക്കർ, സുനൽ ഗാവാസ്കർ, ഇമ്രാൻ ഖാൻ, വസിം അക്രം, വഖാർ യൂനിസ് ബംഗാൾ
മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിവർ.
കഴിഞ്ഞ മൽസരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകൾക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. അതേസമയം, ഇന്നത്തെ മൽസരം നടക്കുന്ന കൊൽക്കത്തയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാനുമായിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ