mangalam.com
കൊല്‍ക്കത്ത: ഇതാ യഥാര്‍ത്ഥ പാകിസ്‌താന്‍. ഏഷ്യാ കപ്പില്‍ ചാമ്പലായ പാക് പട ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരുന്നു.
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ ബദ്ധവൈരികളായ ബംഗ്ലാദേശിനെ 52 റണ്‍സിന് ആധികാരികമായി തോല്‍പിച്ച് എതിരാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ഷാഹിദ് അഫ്രീദിയും സംഘവും.
ബാറ്റിങ് വിരുന്ന കണ്ട മത്സരത്തില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനെ ത്രസിപ്പിച്ച് ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌താന്‍ നിശ്‌ചിത 20 ഓവറില്‍ 201 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതു പിന്തുടര്‍ന്ന ബംഗ്ലാദേശികളുടെ പോരാട്ടം ആറിന് 146-ല്‍ അവസാനിച്ചു.
19 പന്തില്‍ നിന്നു നാലുവീതം ബൗണ്ടറികളും സിക്‌സറുകളും പായിച്ച് 49 റണ്‍സ് നേടുകയും നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു നിര്‍ണായക വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌ത നായകന്‍ ഷാഹിദ് അഫ്രീദിയാണ് പാകിസ്‌താന്റെ ഹീറോ. അഫ്രീദി തന്നെയാണ് കളിയിലെ കേമനും.
ബംഗ്ലാദേശ് നിരയില്‍ 40 പന്തില്‍ നിന്ന് 50 റണ്‍സ് നേടി പുറത്താകാതെ നിന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ഷാക്കീബ് അല്‍ ഹസനാണ് തിളങ്ങിയത്. ഷാക്കീബിനു പുറമേ 25 റണ്‍സിന് നേടിയ സാബിര്‍ റഹ്‌മാനും 24 റണ്‍സ് നേടിയ തമീം ഇഖ്‌ബാലിനും മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു. അഫ്രീദിക്കു പുറമേ പാകിസ്‌താനു വേണ്ടി മുഹമ്മദ് ആമിറും രണ്ടു വിക്കറ്റ് വീഴ്‌ത്തി ബൗളിങ്ങില്‍ തിളങ്ങി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപാകിസ്‌താന്റെ വഴിക്കായിരുന്നു കാര്യങ്ങളെല്ലാം. സ്‌കോര്‍ 26-ല്‍ നില്‍ക്കെ ഓപ്പണര്‍ ഷാര്‍ജില്‍ ഖാനെ(18) നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഹമ്മദ് ഷെഹ്‌സാദും മുഹമ്മദ് ഹഫീസും ചേര്‍ന്ന് അവരെ മികച്ച സ്‌കോറിലേക്കു നയിച്ചു.
ഷെഹ്‌സാദ് 39 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ഹഫീസ് 42 പന്തില്‍ 64 റണ്‍സ് നേടി ടോപ്‌സ്കോററായി. 13.5 ഓവറില്‍ ഷെഹ്‌സാദ് പുറത്തായ ശേഷം എത്തിയ അഫ്രീദിയാണ് പാക് സ്‌കോറിന് ശരവേഗം നല്‍കിയത്. ബംഗ്ലാ ബൗളിങ്ങിനെ പിച്ചിച്ചീന്തിയ അഫ്രീദി തന്റെ ഇന്ത്യ അനുകൂല പ്രസ്‌താവനയെ വിമര്‍ശിച്ചവരുടെ നാവടപ്പിച്ച മറുപടിയാണ് നല്‍കിയത്. ബംഗ്ലാദേശിനായി അറാഫാത്ത് സണ്ണി രണ്ടു വിക്കറ്റ് വീഴ്‌ത്തി.
സ്‌കോര്‍ബോര്‍ഡ്
പാകിസ്‌താന്‍ ബാറ്റിങ്:- ഷാര്‍ജീല്‍ ഖാന്‍ ബി അരാഫത്ത് സണ്ണി 18, അഹമ്മദ് ഷെഹ്‌സാദ് സി മഹ്‌മദുള്ള ബി സാബിര്‍ റഹ്‌മാന്‍ 52, മുഹമ്മദ് ഹഫീസ് സി സൗമ്യ സര്‍ക്കാര്‍ ബി അരാഫത്ത് സണ്ണി 64, ഷാഹിദ് അഫ്രീദി സി മഹ്‌മദുള്ള ബി തസ്‌കിന്‍ അഹമ്മദ് 49, ഉമര്‍ അക്‌മല്‍ സി ഷാക്കീബ് അല്‍ ഹസന്‍ ബി തസ്‌കിന്‍ അഹമ്മദ് 0, ഷുഐബ് മാലിക്ക് നോട്ടൗട്ട് 15, ഇമാദ് വസീം നോട്ടൗട്ട് 0, എക്‌സ്ട്രാസ് 3.
ആകെ 20 ഓവറില്‍ അഞ്ചിന് 201.
വിക്കറ്റ് വീഴ്‌ച:- 1-26, 2-121, 3-163, 4-175, 5-198.
ബൗളിങ്:- തസ്‌കിന്‍ അഹമ്മദ് 4-0-32-2, അല്‍ അമീന്‍ ഹൊസൈന്‍ 3-0-43-0, അരാഫത്ത് സണ്ണി 4-0-34-2, ഷാക്കീബ് അല്‍ ഹസന്‍ 4-0-39-0, മഷ്‌റഫെ മൊര്‍ത്താസ 3-0-41-0, സാബിര്‍ റഹ്‌മാന്‍ 2-0-11-1.
ബംഗ്ലാദേശ് ബാറ്റിങ്:- തമീം ഇഖ്‌ബാല്‍ സി ഇമാദ് വസീം ബി അഫ്രീദി 24, സൗമ്യ സര്‍ക്കാര്‍ ബി മുഹമ്മദ് ആമിര്‍ 0, സാബിര്‍ റഹ്‌മാന്‍ ബി അഫ്രീദി 25, ഷാക്കീബ് അല്‍ ഹസന്‍ നോട്ടൗട്ട് 50, മഹ്‌മദുള്ള സി ഷര്‍ജീന്‍ ഖാന്‍ ബി ഇമാദ് വസീം 4, മുഷ്‌ഫിക്കര്‍ റഹീം സി സര്‍ഫ്രാസ് അഹമ്മദ് ബി മുഹമ്മദ് ആമിര്‍ 18, മുഹമ്മദ് മിഥുന്‍ സി മുഹമ്മദ് ആമിര്‍ ബി മുഹമ്മദ് ഇര്‍ഫാന്‍ 2, മഷ്‌റഫെ മൊര്‍ത്താസ നോട്ടൗട്ട് 15, എക്‌സ്ട്രാസ് 8.
ആകെ 20 ഓവറില്‍ ആറിന് 146.
വിക്കറ്റ് വീഴ്‌ച:- 1-1, 2-44, 3-58, 4-71, 5-110, 6-117.
ബൗളിങ്:- മുഹമ്മദ് ആമിര്‍ 4-0-27-2, മുഹമ്മദ് ഇര്‍ഫാന്‍ 4-0-30-1, വഹാബ് റിയാസ് 4-0-31-0, ഷാഹിദ് അഫ്രീദി 4-0-27-2, ഷുഐബ് മാലിക് 2-0-14-0, ഇമാദ് വസീം 2-0-13-1

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ