3/14/2016

പടികയറിയാൽ തലച്ചോർ സൂപ്പറാകും

mathrubhumi.com

പടികയറിയാൽ തലച്ചോർ സൂപ്പറാകുംBrain

ലിഫ്റ്റ് ഒഴിവാക്കി പടികൾ കയറിയിറങ്ങുന്നതുകൊണ്ട് ഗുണങ്ങൾ ഏറെ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇത് തലച്ചോറിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കി വാർധക്യത്തെ തടയുകയും ചെയ്യും.
കാനഡയിലെ കോൺകോർഡിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. പടികയറുമ്പോൾ തലച്ചോർ‌ കൂടുതൽ പ്രവർത്തിക്കുന്നതാണ് വാർധക്യം തടയാൻ സഹായിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജേസൺ സ്റ്റെഫ്നർ പറഞ്ഞു.
19-നും 79-നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 331 പേരുടെ ദിനംപ്രതിയുള്ള കോണികയറ്റവും തലച്ചോറിന്റെ മാറ്റവും സംഘം പഠിക്കുകയായിരുന്നു.
കൂടുതൽ കോണികയറുന്നവരുടെ തലച്ചോറിലെ വാർധക്യത്തെ നിയന്ത്രിക്കുന്ന ഭാഗം കൂടുതൽ പ്രവർത്തനക്ഷമമവും ഊർജസ്വലവുമായിരുന്നതായി സ്റ്റെഫ്നറും സംഘവും പറഞ്ഞു.
മുതിർന്ന പൗരന്മാരെ ആരോഗ്യവാന്മാരാക്കുന്നതിനുള്ള മുദ്രാവാക്യമായി കോണികയറ്റവും ഇറക്കവും പ്രചരിപ്പിക്കണമെന്നും സ്റ്റെഫ്നർ അഭിപ്രായപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1