manoramaonline.com
by സ്വന്തം ലേഖകൻ
നാഗ്പൂർ
∙ അവസാന ഒാവർ വരെ നീണ്ടു നിന്ന ആവേശത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ
മൽസരത്തിൽ വിൻഡീസിന് മൂന്നു വിക്കറ്റ് ജയം. ജയത്തോടെ വിൻഡീസ് ലോകകപ്പ്
സെമിഫൈനലിൽ പ്രവേശിച്ചു. 44 റൺസെടുത്ത സാമുവൽസും 32 റൺസെടുത്ത ജോൺസൺ
ചാൾസുമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാൻ താഹിർ
രണ്ടു വിക്കറ്റ് വീഴ്ത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 122–8 (20 ഒാവർ),
വെസ്റ്റ്ഇൻഡീസ്: 123–7 (19.4).
ചെറിയ
വിജയലക്ഷ്യവുമായി ബാറ്റുവീശിയ വിൻഡീസിന് സൂപ്പർ താരം ക്രിസ് ഗെയിലിനെ ആദ്യ
ഒാവറിൽ തന്നെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഫ്ലച്ചറും ചാൾസും
ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസ് താളം കണ്ടെത്തുന്നതിനിടെ
ദക്ഷിണാഫ്രിക്ക ചില ഗംഭീര നീക്കങ്ങളിലൂടെ മൽസരം അനുകൂലമാക്കാൻ ശ്രമിച്ചു.
ഫ്ലച്ചറിനെ പുറത്താക്കിയ റൂസോയുടെ റൺഔട്ട് അത്തരമൊരു മനോഹര
നീക്കമായിരുന്നു. പിന്നീട് 17–ാം ഒാവറിൽ ഇമ്രാൻ താഹിർ തുടർച്ചയായി രണ്ടു
വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ സമ്മർദത്തിലാക്കി. പക്ഷേ, രണ്ടുപന്ത്
ശേഷിക്കെ വിൻഡീസ് ജയം സ്വന്തമാക്കുകയായിരുന്നു.
ടോസ്
നേടി ഫീൽഡിങ് തിരഞ്ഞെടുത്ത വിൻഡീസ് ക്യാപ്റ്റന്റെ തീരുമാനം
ശരിവയ്ക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം. ആദ്യ ഒാവറിൽ തന്നെ ഹാഷിം അംല റൺ
ഔട്ടായി. രണ്ടാം ഒാവറിൽ സ്കോർ 13 ആയപ്പോൾ ഡുപ്ലെസിസും വീണു.
പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. റൺസ്
വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ച് വിൻഡീസ് ബോളർമാർ പന്തെറിഞ്ഞു. ഇതോടെ
വിൻഡീസ് സ്കോർ 122 റൺസിൽ അവസാനിച്ചു.
47 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 28 റൺസെടുത്ത വെയ്സും പിടിച്ചു നിന്നു. പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിൻഡീസിനായി ആന്ദ്ര റസൽ, ക്രിസ് ഗെയിൽ, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
47 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 28 റൺസെടുത്ത വെയ്സും പിടിച്ചു നിന്നു. പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിൻഡീസിനായി ആന്ദ്ര റസൽ, ക്രിസ് ഗെയിൽ, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ