3/22/2016

ദിവ്യചക്ഷു ഉപയോഗിച്ച് സൈന്ന്യം ഇനി എല്ലാം കാണും

manoramaonline.com


by സ്വന്തം ലേഖകൻ
ചുവരിനപ്പുറത്തുള്ള കാഴ്ചകള്‍ സാധ്യമാക്കുന്ന തെര്‍മ്മല്‍ റഡാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നു. ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)ക്ക് കീഴിലെ എല്‍ആര്‍ഡിഇ എന്ന സ്ഥാപനമാണ് നിര്‍ണ്ണായക റഡാറിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. ബന്ദികളാക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും സൈന്യത്തിന് ഏറെ സഹായകരമാകുന്നതാണ് പുതിയ ഉപകരണം.
ദിവ്യചക്ഷു എന്ന് പേരിട്ടിരിക്കുന്ന തെര്‍മ്മല്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണങ്ങളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്നത്. 30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ഈ റഡാര്‍ വഴി കാണാനാകും. ചുവരിനപ്പുറം 20 മീറ്റര്‍ വരെ അകലത്തിലുണ്ടാകുന്ന ചലനങ്ങളും റഡാറിലൂടെ തിരിച്ചറിയാനാകും.
ചുവരിനപ്പുറത്തെ വസ്തുക്കളുടെ ചൂടിനെ അടിസ്ഥാനമാക്കിയാണ് ദിവ്യചക്ഷു കാഴ്ചകളെ പകര്‍ത്തുന്നത്. ഭീകരവാദികളും മറ്റും ബന്ദികളാക്കുന്ന സന്ദര്‍ഭങ്ങളില്‍ സൈനിക നടപടിക്ക് ഏറെ സഹായകരമാണ് ഈ ഉപകരണം. ബന്ദികളാക്കപ്പെടുന്ന മുറികളിലെ മനുഷ്യരുടെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് കാഴ്ചകള്‍ കാണിച്ചു തരാന്‍ റഡാറിനാകും. ഈ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തി ആരാണ് ബന്ദികളെന്ന് കണ്ടെത്താന്‍ സൈനികര്‍ക്ക് പ്രയാസമുണ്ടാകില്ല.
2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു റഡാറിനുവേണ്ടിയുള്ള ഗവേഷണം സൈന്യം വേഗത്തിലാക്കിയത്. അന്ന് മുംബൈയിലെ താജ് ഒബ്‌റോയ് ഹോട്ടലുകളിലും നരിമാന്‍ ഹൗസിലുമെല്ലാം ഭീകരര്‍ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന്‍ ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രണം, ഇത്തരം അവസരങ്ങളിൽ തെര്‍മ്മല്‍ റഡാര്‍ സൈന്യത്തിന് സഹായകരമാകും. ഇവിടങ്ങളിലെല്ലാം മണിക്കൂറുകളോളം ഭീകരര്‍ ഒളിച്ചിരുന്നാണ് സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്.
തെര്‍മ്മല്‍ റഡാര്‍ നിര്‍മ്മിക്കുന്നതിന് 2010ല്‍ ആരംഭിച്ച ശ്രമങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിലവില്‍ ഇത്തരത്തിലുള്ള യാതൊരു ഉപകരണവും ഇല്ല. പ്രാദേശികമായി നിര്‍മ്മിച്ചതിനാല്‍ ഇന്ത്യന്‍ തെര്‍മ്മര്‍ റഡാറിന് 35 ലക്ഷം രൂപ മാത്രമാണ് വില. ആഗോളവിപണിയില്‍ സമാനമായ ഉപകരണത്തിന് രണ്ട് കോടിരൂപയോളമാണ് വിലവരുന്നത്. ഉപകരണത്തിന്റെ നിലവിലെ ഭാരം (6-7 കിലോ) കുറക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1