3/20/2016

ഇന്ന്‌ ലോക കുരുവി ദിനം; ഇവിടെ കിളികള്‍ക്ക്‌ ദാഹജലം ഉണ്ട്‌

mangalam.com


alantechnologies.net

എന്‍. രമേഷ്‌

mangalam malayalam online newspaperപാലക്കാട്‌: ഇന്ന്‌ ലോക കുരുവി ദിനം. കത്തുന്ന മീനച്ചൂടിലും സൂര്യനു കീഴെ പറക്കുമ്പോള്‍ വണ്ണാത്തിപ്പുള്ളും കരിയിലക്കിളികളും ദാഹിച്ചുവലയാറില്ല. രാവിലെ നേരംപുലരുമ്പോള്‍ തന്നെ അവയുടെ ദാഹമടക്കാനുള്ള ഒരുക്കങ്ങളൊക്കെ തേങ്കുറിശ്ശിയിലെ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ശ്യാംകുമാറിന്റെ വീട്ടില്‍ തയ്യാറായികാണും. എന്നും രാവിലെ ആറരമണിയോടെ വണ്ണാത്തിപ്പുള്ള്‌ വരും. തൊട്ടുപിന്നാലെയെത്തും മറ്റു കിളികളും. അവയുടെ കലപില കൂട്ടലിനിടയിലെ സുപ്രഭാതത്തിന്‌ പ്രത്യേക സുഖമുണ്ടെന്ന്‌ ശ്യാംകുമാര്‍.
നാലു വര്‍ഷം മുമ്പ്‌ ഒരു വേനല്‍ക്കാലത്ത്‌ വീട്ടിലെ മഹാഗണി ചെടിയുടെ താഴെ തുള്ളി നന സംവിധാനത്തില്‍ ഇലയില്‍ വീഴുന്ന വെള്ളം കുടിക്കുന്ന തുന്നാരന്‍ കിളി(ടൈലര്‍ ബേഡ്‌)യാണ്‌ ശ്യാംകുമാറിന്റെ മനസിളക്കിയത്‌. അന്ന്‌ ഒരു ചെറിയ പരന്ന പത്രത്തില്‍ വെള്ളം വെച്ചുകൊണ്ടാണ്‌ തുടങ്ങിയത്‌. കരിയിലക്കിളി, ഇത്തിക്കണ്ണി കുരുവി, ആറ്റകറുപ്പന്‍, ഇരട്ടത്തലച്ചി തുടങ്ങിയ പക്ഷികള്‍ വരാന്‍ തുടങ്ങി. പിന്നീട്‌ പക്ഷികളുടെ എണ്ണവും തരവും കൂടി. ചെമ്പോത്ത്‌, നാട്ടുമൈനകള്‍, അരിപ്രാവ്‌, മയിലിന്റെ രണ്ടു കുട്ടികള്‍, മരംകൊത്തി, മീന്‍കൊത്തി, മഞ്ഞകറുപ്പന്‍, ആനറാഞ്ചി, ഓലേഞ്ഞാലി, പൂത്താങ്കിരി, മഞ്ഞതേന്‍കിളി, കറുപ്പന്‍ തേന്‍കിളി, നാട്ടു ബുള്‍ബുള്‍ തുടങ്ങി 21 തരം പക്ഷികളായി.
വീട്ടുപറമ്പിലെ ചെറുമരച്ചില്ലകളില്‍ 20 പാത്രങ്ങളിലായി സൂക്ഷിച്ച വെള്ളം പക്ഷികള്‍ കുടിക്കുന്നു, കുളിക്കുന്നു. അവ ശരീരത്തിലെ ചൂടകറ്റുമ്പോള്‍ ശ്യാംകുമാറിലെ പരിസ്‌ഥിതിയെ സ്‌നേഹിക്കുന്ന മനസിനും കുളിരണിയും. രാവിലെ ആറുമണിക്കു മുമ്പേതന്നെ കിളികള്‍ക്ക്‌ വെള്ളം വച്ചുകൊടുക്കുന്ന പാത്രങ്ങള്‍ കഴുകി വൃത്തിയാക്കും. വെള്ളത്തിനു പുറമെ പഴവും അരിയും ഭക്ഷണമായും ഒരുക്കും. ശ്യാംകുമാറിന്റെ സ്‌നേഹത്തില്‍ കിളികള്‍ക്കും വിശ്വാസം. ഷ്രൈക്ക്‌ (പുള്ളിപരുന്ത്‌) വീട്ടിലെ വേങ്ങമരത്തില്‍ കൂടൂകൂട്ടി താമസം തുടങ്ങി. മഞ്ഞതേന്‍കിളി വര്‍ഷങ്ങളായി ചെമ്പരത്തി ചെടിയില്‍ വന്ന്‌ കൂടുവയ്‌ക്കാറുണ്ടെന്ന്‌ ശ്യാംകുമാര്‍ പറയുന്നു.
16 വര്‍ഷമായി പൊതുനിരത്തിന്‌ ഇരുവശത്തും തണല്‍മരങ്ങള്‍ നട്ട്‌ പരിപാലിക്കുന്നുമുണ്ട്‌. ഓട്ടോറിക്ഷ ഓടിച്ച്‌ ജീവിതം നയിക്കുന്നതിനിടെ എന്നും വണ്ടിയില്‍ പത്തുലിറ്റര്‍ വെള്ളവും കരുതും. ഓട്ടംപോകുന്ന വഴിയില്‍ ചെടികള്‍ നനയ്‌ക്കാന്‍. എര്‍ത്ത്‌ വാച്ച്‌ സംഘനയുടെ വൈസ്‌ പ്രസിഡന്റുമാണ്‌ ശ്യാംകുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1