മലപ്പുറം: അസഹിഷ്ണുതാ വിവാദവും ഗോസംരക്ഷണത്തിന്റെ പേരിലുളള കൊലപാതകങ്ങളും തിളച്ചുമറിയുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയായി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രചാരണത്തിനിറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടോ?. - 'അങ്ങനെ പറയരുത്.' ബി.ജെ.പി സ്ഥാനാർത്ഥിയായി മലപ്പുറം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന സയ്യിദ് ഹാഷിം ബാദുഷ തങ്ങളുടെ പ്രതികരണം പെട്ടെന്നായിരുന്നു. 'നമ്മളെന്തിന് കേരളത്തിന് പുറത്തെ കാര്യം സംസാരിക്കുന്നു. മുസ്ലീങ്ങൾ കേരളത്തിൽ കൊല ചെയ്യപ്പെടുന്നില്ലേ. അരിയിൽ ഷുക്കൂർ, കുണ്ടൂർ കുഞ്ഞു... എത്ര പേർ. ഇവർ എന്തിനാണ് കൊല്ലപ്പെട്ടത്. ആരാണ് കൊന്നത്?. ഇതൊന്നും പറയാതെ ജാർഖണ്ഡും ദാദ്രിയും സംസാരിക്കുന്നതെന്തിന്? '- തങ്ങൾ വികാരഭരിതനാകുന്നു.
മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബാദുഷ തങ്ങൾ ഇതിനകം കളത്തിലിറങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെ കാരണവൻമാരെയും പാർട്ടി പ്രവർത്തകരെയും കണ്ട് വോട്ടർമാരിലേക്ക് ഇറങ്ങിയിരിക്കുകയാണ് . വിവാദവിഷയങ്ങളെക്കുറിച്ചുളള ചൂടേറിയ ചോദ്യങ്ങൾ വോട്ടർമാരിൽ നിന്നുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. കേവലം പത്ത് ശതമാനമാണ് ഇത്തരത്തിൽ ചോദിക്കുന്നത്. എന്നാൽ കാര്യങ്ങൾ താൻ വിശദീകരിക്കുന്നതോടെ അവർ തൃപ്തരാകുന്നു. പ്രചാരണം തുടങ്ങിയ ശേഷം പലരും മെമ്പർഷിപ്പ് ആവശ്യപ്പെട്ട് വരുന്നുണ്ട്. - തങ്ങൾ പറയുന്നു
മുസ്ലീങ്ങൾക്ക് എതിരാണ് ബി.ജെ.പിയെന്നുളള പ്രചാരണങ്ങൾ തങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. മറ്റു പാർട്ടികളുടെ മനോഭാവത്തെ എന്താണ് ആരും വിമർശിക്കാത്തത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോഴാണ്. അവരോടോ അവർക്കൊപ്പം നിൽക്കുന്നവരോടോ ആർക്കും പരാതിയില്ല. ബീഫിന്റെയും ചുംബനസരത്തിന്റെയും പേരിൽ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമം. അവരുടെ തനിനിറം തിരുകേശ വിവാദകാലത്ത് കണ്ടിട്ടുണ്ട്.
കാന്തപുരം വിഭാഗത്തിന്റെ പിന്തുണയും തിരഞ്ഞെടുപ്പിൽ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാന്തപുരവുമായി വർഷങ്ങളായി വ്യക്തിബന്ധമുണ്ട്.
തങ്ങൾ കുടുംബത്തിലെ ഒരാൾ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നതാണ് ഇത്തവണ മലപ്പുറത്ത് ശ്രദ്ധയാകർഷിക്കുന്നത്. സയ്യിദ് ഹാഷിം മുഷൈഖിന്റെ പിന്മുറക്കാരനാണ് താനെന്ന് തങ്ങൾ പറയുന്നു.1687ലാണ് തന്റെ പിന്മുറക്കാർ കേരളത്തിലെത്തിയത്. ആലുവയിലെത്തിയ പൂർവികർ പിന്നീട് സാമൂതിരിയുടെ നിർദ്ദേശപ്രകാരം താനൂരിലെത്തുകയായിരുന്നു. താനൂർ പനങ്ങാട്ടുർ സ്വദേശിയാണ് . 2002ൽ ജനകീയ സ്വതന്ത്രനായി പി.കെ. അബ്ദുറബ്ബിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചു. പിന്നീട് ബി.ജെ.പിയിലെത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് മത്സരിച്ചു. ഇത്തവണ മലപ്പുറത്ത് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.

© Copyright Keralakaumudi Online
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ