3/14/2016

യോഗയ്ക്ക് കാന്‍സര്‍ മാറ്റാനാകുമോ?

mathrubhumi.com

യോഗയ്ക്ക് കാന്‍സര്‍ മാറ്റാനാകുമോ?

സദ്ഗുരു ജഗ്ഗി വാസുദേവ്
ദ്ഗുരു ജഗ്ഗി വാസുദേവ് : ക്യാന്‍സറിനെപ്പറ്റി എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ വായിക്കുകയാണെങ്കില്‍, ഈ രോഗത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും സങ്കല്‍പ്പങ്ങളും നിരന്തരം മാറി വരുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. പലപ്പോഴും നാടകീയമായ മാറ്റങ്ങള്‍. പക്ഷെ അടിസ്ഥാനപരമായി നിങ്ങളുടെ ശരീരശാസ്ത്രമോ രസതന്ത്രമോ നിലനില്‍പ്പിന് അടിസ്ഥാനമായ കാര്യങ്ങളോ ഒന്നും തന്നെ മാറുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഈ അഭിപ്രായങ്ങള്‍ മാത്രം മാറി കൊണ്ടിരിക്കുന്നത്? ആശയവും അവബോധവും തമ്മില്‍ വലിയ അന്തരമുണ്ട്. ഒരു ആശയം ഉള്‍ക്കൊളളുന്നതുകൊണ്ട് മാത്രം അവബോധം ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരുപാടൊക്കെ വായിച്ച് ശരിയേത് തെറ്റേത് എന്നറിയാതെ ആശയക്കുഴപ്പത്തില്‍ ആകുന്നതിനു പകരം സ്വന്തം ശരീരത്തെ ശ്രദ്ധിക്കുകയാണെങ്കില്‍, അതിനെ ആഴത്തില്‍ അനുഭവിച്ചറിയുകയാണെങ്കില്‍, അതിന്റെ പ്രവര്‍ത്തന രീതിയെകുറിച്ച് ഒരു ഉള്‍ക്കാഴ്ച്ച വികസിപ്പിച്ചെടുക്കാനും തന്മൂലം അതിനെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയും.
നിങ്ങളുടെ ശരീരം ഏറ്റവും വലിയ ഒരു കെമിക്കല്‍ ഫാക്ടറിയാണ്. ഈ ഫാക്ടറി നിങ്ങള്‍ ശരിയായ രീതിയില്‍ നടത്തിക്കൊണ്ടുപോകാതിരുന്നാല്‍ അത് നിങ്ങളില്‍ ദോഷകരമായ രാസവസ്തുക്കളാകും ഉല്‍പ്പാദിപ്പിക്കുക. സങ്കല്‍പ്പങ്ങളുടെ വീക്ഷണകോണിലൂടെ അല്ലാതെ, അനുഭവത്തില്‍ ഊന്നിയ അറിവുകളുടെ കാഴ്ചപ്പാടിലൂടെ  നമുക്ക് ഈ വിഷയത്തെ നോക്കിക്കാണാം. ക്യാന്‍സറിന്റെ പല അവസ്ഥകളിലൂടെ കടന്നു പോകുന്ന ദശലക്ഷകണക്കിന് ആളുകള്‍ ഇന്നുണ്ട്. ബാഹ്യമായ ഒരുപാട് ഘടകങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ നമ്മളെല്ലാവരും ക്യാന്‍സറിന് ഇരയായേക്കാവുന്ന സാഹചര്യങ്ങളില്‍ തന്നെയാണ് കഴിയുന്നത്. എന്നാല്‍ ബാഹ്യമായ ഇത്തരം സാഹചര്യങ്ങള്‍ മാത്രമല്ല ക്യാന്‍സറിന് ഹേതു. ശരീരവും മനസ്സും അടങ്ങുന്ന സംവിധാനത്തെ നിങ്ങള്‍ എങ്ങിനെ പരിപാലിക്കുന്നു എന്നതും ഇവിടെ വളരെ പ്രധാനമാണ്. ബാഹ്യമായ രാസപരവും അല്ലാത്തതുമായ കാരണങ്ങള്‍ മാത്രമല്ല നിങ്ങളെ സ്വാധീനിക്കുന്നത്.
യോഗ ക്യാന്‍സറിനെ ഒരു രീതിയില്‍ മാത്രമേ കാണുന്നുള്ളു. ഇതിന്റെ മൂലകാരണം, പ്രാണമയ കോശത്തിന്റെ അഥവാ ഊര്‍ജ്ജ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു എന്നതാണ്. ജീവിതശൈലി, ഭക്ഷണക്രമം, ജനിതകവും ശാരീരികവുമായ കാരണങ്ങള്‍, അങ്ങിനെ പലതിനെയും ആശ്രയിച്ചാണതിരിക്കുന്നത്. ഒരു പ്രത്യേക വ്യക്തിയില്‍ അത് എവിടെ എങ്ങിനെ പ്രകടമാകും എന്നത് പല ഘടങ്ങളെ ആശ്രയിച്ചിരിക്കും. യോഗയില്‍ ഒരു മനുഷ്യന്റെ ശരീരവ്യൂഹത്തെ അഞ്ചു വ്യത്യസ്ത തട്ടുകളാക്കി തരം തിരിച്ചിരിക്കുന്നു.
cancer cureഅതില്‍ ആദ്യത്തെ മൂന്നെണ്ണം ഏതൊക്കെയാണെന്ന് നോക്കാം. കാരണം ആദ്യത്തെ മൂന്നെണ്ണം മാത്രമാണ് ആരോഗ്യവുമായി ബന്ധപ്പെട്ടിട്ടുളളത്. ഒന്നാമത്തെ പാളിയുടെ പേര് അന്നമയകോശം എന്നാണ്, അഥവാ ഭക്ഷണ ശരീരം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണല്ലോ ഈ ശരീരമായി തീരുന്നത്. അതുകൊണ്ട് ഭൗതിക ശരീരത്തിനെ അന്നമയകോശം എന്ന് വിളിക്കുന്നു. ഈ അടുത്തകാലം വരേയും, ആധുനിക വൈദ്യശാസ്ത്രം അന്നമയകോശവുമായി മാത്രമേ ഇടപ്പെട്ടിരുന്നുള്ളു. അണുബാധകളെ കൈകാര്യം ചെയ്താല്‍ എല്ലാമായെന്ന് അവര്‍ കരുതി. പക്ഷെ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ സ്ഥായി രോഗങ്ങളെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കാകുന്നില്ലെന്ന് പിന്നീട് അവര്‍ മനസ്സിലാക്കി. ഇതിന് കാരണം അന്നമയകോശത്തെ മാത്രമേ അവര്‍ പരിഗണിച്ചിരുന്നുള്ളു എന്നതാണ്.
അതിനുള്ളില്‍ ഒരു മനോമയകോശമുണ്ട് ഒരു മന:ശരീരം. ഇന്ന് ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്‍ Psychosoma ആണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതായത് മനസ്സില്‍ എന്തു സംഭവിക്കുന്നുവോ അത് സ്വാഭാവികമായും ശരീരത്തിലും സംഭവിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുകയാണെങ്കില്‍, നിങ്ങളുടെ രക്തസമ്മര്‍ദവും ഉയരും. അതുകൊണ്ട്, ഈ മനഃശരീരത്തിനെ നമ്മള്‍ നല്ല രീതിയില്‍ പരിപാലിക്കേണ്ടിയിരിക്കുന്നു. ഈ അന്നമയകോശവും, മനോമയകോശവും (ഭൗതിക ശരീരവും, മനഃശരീരവും) പ്രവര്‍ത്തിക്കുന്നത് ഊര്‍ജ്ജ ശരീരം (energy body) ഉള്ളതുകൊണ്ട് മാത്രമാണ്. ഈ ഊര്‍ജശരീരത്തെ പ്രാണമയകോശം എന്നു വിളിക്കുന്നു. യോഗ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് ഈ പ്രാണമയകോശത്തില്‍ ആണ്. യോഗയുടെ കാഴ്ച്ചപ്പാടില്‍ ശരീരത്തിനുളളില്‍ നിന്നും ഉണ്ടാകുന്ന ക്യാന്‍സര്‍ പോലുളള അസുഖങ്ങള്‍, പ്രാണമയ കോശത്തിന്റെ, അഥവാ ഊര്‍ജശരീരത്തിന്റെ അസന്തുലിതാവസ്ഥ മൂലമാണ് സൃഷ്ടിക്കപ്പെടുന്നത്.
അര്‍ബുദ ബാധിത കോശങ്ങള്‍ (cancerous cells) എല്ലാവരുടെയും ശരീരത്തില്‍ ഉണ്ടാകും. അസംഘടിതമായി കിടക്കുന്ന ഏതാനും കാന്‍സര്‍ ബാധിത കോശങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെയോ ആരോഗ്യത്തെയോ ദോഷകരമായി ബാധിക്കാനാവില്ല. അതേസമയം, നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനുളളില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍, അവ സ്വയം സംഘടിക്കും നിസ്സാരമായ കുറ്റകൃത്യങ്ങള്‍, സംഘടിതമായി വലിയ കുറ്റകൃത്യത്തിലേക്ക് വളരുന്നുപോലെ.
കാന്‍സര്‍ബാധിത കോശങ്ങള്‍ സമൂഹത്തിലെ കുറ്റവാളികളെപ്പോലെയാണ്. എവിടെയെങ്കിലും ഏതാനും ചില കുറ്റവാളികള്‍ വ്യക്തിഗതമായി ചില ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അത് ഒരു സമൂഹത്തിനെ ആകമാനം ബാധിച്ചുകൊളളണമെന്നില്ല. എല്ലാ നഗരങ്ങളിലും കാണുമല്ലോ ചെറിയ പോക്കറ്റടിക്കാരൊക്കെ. പക്ഷെ അങ്ങിനത്തെ അന്‍പത് പേര്‍ ഒരുമിച്ചു ചേര്‍ന്നാല്‍ നഗരത്തിലെ സ്ഥിതിഗതികള്‍ ആകെ മാറും. ഇത്തരം അന്‍പത് കുറ്റവാളികള്‍ സംഘം ചേര്‍ന്നാല്‍, നിങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത് തന്നെ അപകടകരമായി തീരും. ശരീരത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കാന്‍സര്‍ ബാധിത കോശങ്ങള്‍, അലസമായി കറങ്ങി നടക്കുകയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ അവ ഒരുമിച്ചു കൂടി ഒരിടത്ത് പ്രഹരമേല്‍പ്പിക്കുമ്പോള്‍, അതൊരു വലിയ പ്രശ്‌നമായി തീരുന്നു.
തുടക്കത്തില്‍ ഒരു കുറ്റവാളി, പോക്കറ്റടിക്കുന്നതില്‍ സംതൃപ്തനായിരിക്കും, രണ്ടു കുറ്റവാളികള്‍ ചേരുമ്പോള്‍ വീട് കൊളളയടിക്കുന്നത് ആസൂത്രണം ചെയ്യുന്നു, അഞ്ചുപേര്‍ ചേരുമ്പോഴാവട്ടെ ബാങ്ക് കവര്‍ച്ച ചെയ്യുന്നത് സ്വപ്നം കണ്ട് തുടങ്ങുന്നു. നിയമപാലകര്‍ സജീവമായി ജാഗ്രതയോടെ നിലകൊള്ളുകയാണെങ്കില്‍, കുറ്റവാളികള്‍ ഒരുമിച്ചു ചേര്‍ന്ന് വലിയ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് തടയാനാകും. ശരീരത്തിന്റെ കാര്യത്തിലും അത് അങ്ങിനെതന്നെയാണ്. ഈ കോശങ്ങള്‍ ചേര്‍ന്ന് സംഘമായി തീരുന്നതിന് മുമ്പ് അവയെ നശിപ്പിക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ മനോഭവം, ഭക്ഷണരീതി ജീവിതശൈലി, തുടങ്ങി പല കാരണങ്ങളാല്‍ പ്രാണമയ കോശത്തില്‍ ഒരു നിര്‍ജ്ജീവത സംഭവിച്ചേക്കാം. ഈ നിര്‍ജീവത ഊര്‍ജ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ ഊര്‍ജത്തിന്റെ ഒഴുക്ക് ശരിയായ രീതിയില്‍ സംഭവിക്കുന്നില്ലെങ്കില്‍, പൊതുവേ കാന്‍സര്‍ കോശങ്ങള്‍ ഇത്തരം ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ തഴച്ചു വളരുന്നു. സ്ഥായി (chronic) രോഗങ്ങളുടെ മൂലകാരണം എപ്പോഴും ഊര്‍ജശരീരത്തില്‍ ആയിരിക്കും. ഊര്‍ജശരീരത്തില്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍, സ്വഭാവികമായും ശരീരത്തിലും മനസ്സിലും പ്രകടമാകും. ഉദാഹരണത്തിന്, നമുക്കു പൊതുവായി കാണാന്‍ കഴിയുന്ന കാര്യമാണ്, സ്ഥിരമായി പുകവലിക്കുന്നവരുടെ ശ്വസനരീതി പുകവലിക്കാത്തവരുടേതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും. ശ്വസനത്തിലെ ഈ അപാകത മൂലം, ചില ഇടങ്ങളില്‍ ഊര്‍ജനില താഴുകയും അര്‍ബുദം അങ്ങോട്ട് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.
ഇതിന് മറ്റൊരു ഉദാഹരണം സ്തനാര്‍ബുദമാണ്. ഇന്ന് പാശ്ചാത്യനാടുകളില്‍ സ്തനാര്‍ബുദം നിയന്ത്രണാതീതമായി വര്‍ധിച്ചിരിക്കുന്നു. അതിന്റെ പ്രധാന കാരണം സ്ത്രീകള്‍ ഗര്‍ഭധാരണം നടത്തേണ്ട പ്രായത്തില്‍ ഗര്‍ഭിണികളാകുന്നില്ല എന്നതാണ്. കുഞ്ഞിന് പാലൂട്ടേണ്ട സ്തനങ്ങള്‍, ഒന്നുകില്‍ ഉപയോഗിക്കുന്നേ ഇല്ല, അല്ലെങ്കില്‍ ഒരു നിശ്ചിതകാലത്തേക്കു മാത്രമേ ഉപയോഗിക്കുന്നുള്ളു. പണ്ടു കാലത്ത് പതിനാറോ പതിനെട്ടോ വയസ്സു മുതല്‍ നാല്‍പ്പത്തിയഞ്ചു വയസ്സു വരെ ഒരു സ്ത്രീ സമയാസമയം ഗര്‍ഭധാരണം നടത്തിപ്പോന്നിരുന്നു. അതുകൊണ്ടു തന്നെ, അവളുടെ സകല അവയവ വ്യൂഹവും പ്രത്യേകിച്ച് ഗര്‍ഭപാത്രവും സ്തനങ്ങളും സജീവമായിരുന്നു. ഇത് ഊര്‍ജത്തിന്റെ ഒഴുക്കിനെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിച്ചിരുന്നിരിക്കണം.
ഇന്ന് പലരും ഗര്‍ഭം ധരിക്കുന്നതേ ഇല്ല, ചിലര്‍ മുപ്പതിനോടടുക്കുമ്പോഴാണ് ഗര്‍ഭിണികളാകുന്നത്. പിന്നീടുള്ള പതിനഞ്ച് ഇരുപതു വര്‍ഷങ്ങള്‍ കൂടി ഒരു സ്ത്രീയ്ക്ക് പ്രസവം സാധ്യമാണ്. ഗര്‍ഭധാരണത്തിനു വേണ്ട ഹോര്‍മോണുകളും എന്‍സൈമുകളും അപ്പോളും അവരുടെ ശരീരം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്, പക്ഷെ ഉപയോഗിക്കപ്പെടുന്നില്ല. അത് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്തതു മൂലം, ആ ഭാഗത്തെ ഊര്‍ജനില താഴ്ന്നുപോകുന്നു. തന്മൂലം കാന്‍സര്‍ബാധിത കോശങ്ങള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടുകയും, അവ അവിടെ കുമിഞ്ഞുകൂടുകയും ചെയ്യുന്നു.
കൂടുതല്‍ പ്രത്യുല്പ്പാദനം നടത്തണം എന്നാണോ ഇതിനര്‍ത്ഥം? അതെന്തായാലും വേണ്ട. ലോകം ഇപ്പോള്‍ തന്നെ ജനപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതിനു മറ്റു പോംവഴികള്‍ ഉണ്ട്. ശരീരത്തെ സന്തുലിതാവസ്ഥയിലാക്കുന്നതിലൂടെ നമുക്ക് ഈ പ്രശ്‌നം കൈകാര്യം ചെയ്യാവുന്നതാണ്. ചില പ്രത്യേക രീതിയിലുള്ള യോഗാഭ്യാസത്തിലൂടെ ശരീരത്തിലെ ഹോര്‍മോണുകളുടെ നില നിയന്ത്രിച്ച്, സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചിതരാകാവുന്നതാണ്.
നിങ്ങളുടെ ഊര്‍ജശരീരം പൂര്‍ണാരോഗ്യത്തിലും സന്തുലിതാവസ്ഥയിലും ആണെങ്കില്‍, ശരീരത്തിനോ മനസ്സിനോ അസുഖങ്ങള്‍ ഒന്നും ഉണ്ടാകില്ല.
നിങ്ങളുടെ ഊര്‍ജശരീരം പൂര്‍ണാരോഗ്യത്തിലും സന്തുലിതാവസ്ഥയിലും ആണെങ്കില്‍, ശരീരത്തിനോ മനസ്സിനോ അസുഖങ്ങള്‍ ഒന്നും ഉണ്ടാകില്ല. ആസ്ത്മയുമായി വരുന്ന ആളുകള്‍, ചില പ്രത്യേക യോഗസാധനകള്‍ ചെയ്യുന്നതിലൂടെ ആസ്ത്മയില്‍ നിന്നും മോചിതരാകുന്നതു കാണാം. പ്രമേഹവുമായി വരുന്നവര്‍ക്കും ഇതേ യോഗസാധനകള്‍ തന്നെ നല്‍കുമ്പോള്‍, പ്രമേഹത്തില്‍നിന്നും അവര്‍ക്ക് മോചനം ലഭിക്കുന്നു. ഇതിനു കാരണം, അസുഖങ്ങളെയല്ല യോഗയില്‍കൂടി കൈകാര്യം ചെയ്യുന്നത് എന്നതാണ്. നേരത്തേ പറഞ്ഞ ഊര്‍ജശരീരത്തില്‍, അഥവാ പ്രാണമയകോശത്തില്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യമാണ് മനസ്സിലും ശരീരത്തിലും ഒക്കെ അസുഖമായി പ്രത്യക്ഷപ്പെടുന്നത്.
അടിസ്ഥാനപരമായി 'യോഗ' എന്നത് ഒരു ചികിത്സാരീതിയല്ല. ഇത് നിങ്ങളുടെ ആന്തരിക ഊര്‍ജങ്ങളെ സമനിലയില്‍ കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗമാണ്. ആ അര്‍ത്ഥത്തില്‍, യോഗയില്‍ മനസ്സിനെയോ, ശരീരത്തെയോ ചികിത്സിക്കുക എന്ന ഒരു വിഷയമേ ഇല്ല. അസുഖം എന്തുതന്നെയായാലും, ഊര്‍ജശരീരത്തെ സന്തുലിതവും പ്രവര്‍ത്തനക്ഷമവുമാക്കുക എന്നത് മാത്രമാണ് യോഗയുടെ ലക്ഷ്യം.
മൊഴിമാറ്റം: അനൂപ് ബാലകൃഷ്ണന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1