3/23/2016

www144 .com pandya

manoramaonline.com

ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച പാണ്ഡ്യയുടെ അവസാന ഓവർ ഇങ്ങനെ

by സ്വന്തം ലേഖകൻ
ബെംഗളൂരു∙ ലോകകപ്പ് സെമി പ്രതീക്ഷകൾക്കും പുറത്താകലിനുമിടയിലെ നൂൽപ്പാലത്തിലൂടെ ടീം ഇന്ത്യ സഞ്ചരിക്കുമ്പോൾ അവസാന ഓവർ ബോൾ െചയ്യാനെത്തിയത് താരതമ്യേന പുതുമുഖമായ ഹാർദിക് പാണ്ഡ്യ. നെഹ്റ, ജഡേജ, അശ്വിൻ, ബുംമ്ര എന്നിവരെല്ലാം തന്നെ നാല് ഓവർ വീതം ബോൾ ചെയ്ത് കഴിഞ്ഞിരുന്നു.
അവസാന ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 11 റൺസ്. ക്രീസിൽ വമ്പനടികൾക്ക് െകൽപ്പുള്ള മഹ്മൂദുല്ലയും മുഷ്ഫിഖുർ റഹിമും. ആദ്യ പന്തിൽ മഹ്മൂദല്ലയുടെ വക സിംഗിൾ. അഞ്ച് പന്തിൽ വേണ്ടത് 10 റൺസ്. രണ്ടും മൂന്നും പന്തുകൾ ബൗണ്ടറിയിലേക്ക്. അതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യവും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളും ചുരുങ്ങി. എന്നാൽ, അവസാന മൂന്നു പന്തുകളിൽ മൂന്നു വിക്കറ്റ്. ആദ്യം മുഷ്ഫിഖുർ റഹിം ധവാന്റെ കൈകളിലേക്ക്. തൊട്ടടുത്ത പന്തിൽ മഹ്മൂദുല്ല ജഡേജയ്ക്ക് ക്യാച്ച് സമ്മാനിക്കുന്നു. അവസാന പന്തിൽ മുസ്തഫിസുർ റഹ്മാൻ റണ്ണൗട്ടും.
അവസാന മൂന്നു പന്തിലേക്ക് ഹാർദിക് പാണ്ഡ്യയും ടീം ഇന്ത്യയും കരുതിവച്ച അദ്ഭുതം ആരാധകർക്ക് സമ്മാനിച്ചത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു അത്യുജ്വല ജയം. അതും വെറും ഒരു റണ്ണിന്. ഓവർ അവസാനിക്കുമ്പോൾ സ്കോറിങ്ങനെ; 1, 4, 4, W, W, W.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1