3/14/2016

അഗ്നി 1 മിസൈൽ ചരിത്രം കുറിച്ചു

9 മിനിറ്റ് 36 സെക്കന്റിൽ 700 കി.മീ പറന്ന് അഗ്നി 1 മിസൈൽ ചരിത്രം കുറിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 1 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയിച്ചു. ഒഡീഷയിലെ ബാലസോറില്‍ നിന്നാണ് ആണവവാഹക മിസൈലായ അഗ്നി 1 വിക്ഷേപിച്ചത്. കേവലം 9 മിനിറ്റ് 36 സെക്കന്റിൽ 700 കിലോമീറ്റര്‍ സഞ്ചരിച്ച് അഗ്നി 1 ചരിത്രം കുറിച്ചു.
ബാലസോറിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് രാവിലെ 9.15നാണ് പരീക്ഷണം നടത്തിയത്. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു പരീക്ഷണം. 15 മീറ്റര്‍ നീളമുള്ള ബാലസ്റ്റിക് മിസൈലിന്റെ ഭാരം 12 ടണ്‍ ആണ്. ഡിആര്‍ഡിഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറിയാണ് ഈ മിസൈല്‍ നിര്‍മ്മിച്ചത്.
എന്നാൽ അയ്യായിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി 5 മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യ വികസിപ്പിച്ചു നിർമിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളിൽ ഏറ്റവും കൂടുതൽ ദൂരപരിധിയുള്ള അഗ്നി 3 നെക്കാൾ 1500 കിലോമീറ്റർ കൂടുതൽ ദൂരം പറക്കാൻ അഗ്നി 5നു സാധിക്കും. ഭൂമിശാസ്‌ത്രപരമായ ദൂരപരിധിയിൽ ഇതു ചെറിയൊരു വർധനയായി തോന്നാം. എന്നാൽ പ്രഹരശേഷിയിൽ ഇതു പതിന്മടങ്ങു വർധനയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1