mangalam.com
മുംബൈ:
ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയ വൃദ്ധന്‍ രക്ഷിക്കാനാരുമില്ലാതെ
മരിച്ചു. അകത്ത് ആളുണ്ടെന്ന് അറിയാതെ നഴ്‌സ് ടോയ്‌ലറ്റ് പൂട്ടിതോടെ
പതിനഞ്ച് മണിക്കൂറോളമാണ് വൃദ്ധന് ടോയ്‌ലറ്റില്‍ കഴിയേണ്ടിവന്നത്.
രക്ഷിക്കാന്‍ ആരുമെത്താതായതോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് 75 കാരന്‍
മരിച്ചത്.
മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ് സംഭവം. ഭാര്യയോടെപ്പം ഒ.പി വിഭാഗത്തിലെ ഡോക്‌ടറെ കാണാന്‍ എത്തിയ ദത്താത്‌റേ കാംബ്ലിയാണ് ആശുപത്രിയുടെ ടോയ്‌ലറ്റില്‍ കുടുങ്ങിപ്പോയത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഭാര്യയെ ഡോക്‌ടറെ കാണിക്കാന്‍ എത്തിയതായിരുന്നു ദത്താത്‌റേ. തിരികെ പോകുന്നതിന് മുമ്പ് ടോയ്‌ലറ്റില്‍ പോയതാണ് അദ്ദേഹം.
ഒന്നാം നിലയിലെ ടോയ്‌ലറ്റിലാണ് ദത്താത്‌റേ പോയത്. ഈ സമയം ടോയ്‌ലറ്റ് പൂട്ടാനെത്തിയ നേഴ്‌സ് അകത്ത് ആളുണ്ടോയെന്ന് പരിശോധിക്കാതെ ടോയ്‌ലറ്റ് പൂട്ടി. ടോയ്‌ലറ്റിന് പുറത്തുനിന്നുള്ള മുറിയും പൂട്ടിയതോടെ ദത്താത്‌റേയുടെ ശബ്‌ദം ആരും കേട്ടില്ല. അച്‌ഛനും അമ്മയും ആശുപത്രിയില്‍ നിന്ന് തിരികെ എത്താന്‍ വൈകിയതോടെ മക്കള്‍ ആശുപത്രിയില്‍ എത്തി. പല സ്‌ഥലത്തും അന്വേഷിച്ചെങ്കിലും പൂട്ടിയിട്ടിരുന്ന മുറികള്‍ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
പിറ്റേന്ന് പുലര്‍ച്ചേ ഏഴുമണിയോടെ ടേയ്‌ലറ്റ് തുറന്ന ജീവനക്കാരനാണ് മരിച്ച നിലയില്‍ വൃദ്ധനെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ