3/18/2016

ജീവനെടുക്കുന്ന നാസിക് ധോൽ: ഫയർ ഡാൻസ് നമുക്കുവേണോ?

തിരുവനന്തപുരം: വായിൽ മണ്ണെണ്ണ നിറച്ചശേഷം കൈദൂരത്തിനപ്പുറം പിടിച്ചിരിക്കുന്ന തീപന്തത്തിലേക്ക് ചീറ്റിത്തുപ്പി അഗ്നിയെ നൃത്തം ചെയ്യിപ്പിക്കുന്ന വിസ്മയക്കാഴ്ച ഉൽസവഘോഷയാത്രകളിൽ ഹരമായിരിക്കുന്നു. നൃത്തച്ചുവടുകൾ വച്ചുനീങ്ങുന്ന ബാൻഡുമേളത്തിലാണ് ഈ തീക്കളിയും കാണിക്കുന്നത്. നാസിക് ധോൽ സംഘങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതു വെറും തീക്കളിയല്ല, മരണക്കളിയാണെന്ന് കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തം വിളിച്ചു പറയുന്നു. ഇത്തരം തീക്കളി ഉത്സവാഘോഷങ്ങളിൽ നമുക്കു വേണോ? ആനയെഴുന്നള്ളത്തുപോലെ ആചാരമൊന്നുമല്ല ഈ പുത്തൻ ഡാൻസ്. കല്ലുവാതുക്കലിനടുത്ത് ഉൽസവസ്ഥലത്ത് ഫയർ ഡാൻസിനായി പോയ രണ്ട് കുട്ടികളും ഒരു ഡ്രൈവറും തീപൊള്ളലേറ്റ് മരിച്ച സാഹചര്യത്തിൽ പൊലീസും ചൈൽഡ് ലൈനും നാസിക് ധോൽ സംഘങ്ങളെ നിരീക്ഷിച്ചു തുടങ്ങി. വേ​ള​മാ​നൂർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​എ.​കെ.​ആർ​ ​ഹൗ​സിൽ​ ​ആ​കാ​ശ് (16​),​മം​ഗ​ല​ത്ത് ​വീ​ട്ടിൽ​ ​(​എ.​ആർ​ ​ഭ​വ​നിൽ​)​ ​അ​ന​ന്തു​ (18​)​ ​എ​ന്നി​വ​രാ​ണ് ​ ഫയർ ഡാൻസിനിടെ മ​രി​ച്ച​ത്.​ ​തീ​പി​ടി​ച്ച​ ​അ​ക​മ്പ​ടി​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഡ്രൈ​വർ വേ​ള​മാ​നൂർ​ ​പ​ച്ച​യിൽ​ ​വീ​ട്ടിൽ​ ​ശ്രീ​കു​മാറും ​ ​(53​)​ ​കഴിഞ്ഞ ദിവസം മരിച്ചു. കൊലപാതകക്കുറ്റത്തിനാണ് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
​വേ​ള​മാ​നൂരിൽ ​ ഉത്സവ​ ഘോ​ഷ​യാ​ത്ര​യ്ക്കിടെ പ്ര​ദേ​ശ​ത്തെ​ ​ക്ല​ബ് അം​ഗ​ങ്ങൾ​ ​​ ​അ​വ​ത​രി​പ്പി​ച്ച നാസിക് ധോലിന് ​അ​ക​മ്പ​ടി​ ​പോ​യ​ ​പി​ക്ക് ​അ​പ്പ് ​വാ​നാണ് ദുരന്തത്തിനിരയായത്. ​വാ​യിൽ​ ​മ​ണ്ണെ​ണ്ണ​ ​നി​റ​ച്ച് ​നാ​സി​ക് ധോ​ലി​ന്റെ​ ​തീ​പ്പ​ന്ത​ത്തി​ലേ​ക്ക് ​ഊ​തി​ ​തെ​റി​പ്പി​ക്കുമ്പോൾ പടരുന്ന അഗ്നിനാമ്പുകളിൽ വർണ്ണം കൂട്ടാൻ ​വെ​ടി​മ​രു​ന്ന് ​വാ​രി​ ​വി​ത​റു​ന്ന​തി​നി​ടെ​ ​ ​മ​ണ്ണെ​ണ്ണ​യും​ ​വെ​ടി​മ​രു​ന്നും​ ​ ശേഖരിച്ചിരുന്ന വാ​ഹ​ന​ത്തി​ന് ​തീ​പി​ടി​ച്ചായിരുന്നു ദുരന്തം. സംഭവത്തെ തുടർന്ന് ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാസിക് ധോൽ സംഘങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ ഷൈനാമോൾ സാമൂഹ്യ ക്ഷേമം, ജില്ലാ വിദ്യാഭ്യാസം, പൊലീസ്, ചൈൽഡ് ലൈൻ തുടങ്ങിയ വകുപ്പുകളുടെ അടിയന്തരയോഗം ഇന്നലെ വിളിച്ച് ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ചർച്ച ചെയ്തു. ഉത്സവ സീസണിൽ വ്യാപകമായിട്ടുള്ള നാസിക് ധോൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഉപയോഗിക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് കളക്ടർ യോഗം വിളിച്ചത്. യോഗത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കാനാണ് തീരുമാനം.

എന്താണീ നാസിക് ധോൽ?
മഹാരാഷ്ട്രയിലെ നാസികിൽ ഗണേശോത്സവമുൾപ്പെടെ ആഘോഷങ്ങൾക്കായി പ്രത്യേക വിഭാഗം ഉപയോഗിച്ചിരുന്ന ഒരു വാദ്യോപകരണമാണിത്. സ്റ്റീലുകൊണ്ടുള്ള ആവരണത്തോടെ പെരുമ്പറകളേക്കാൾ വലിപ്പത്തിലുള്ള ബാന്റിനോട് സമാനതയുള്ള ഇത് അരക്കെട്ടിൽ ബന്ധിച്ച് കാൽമുട്ടിൽ താങ്ങി പ്രത്യേക താളത്തിനനുസരിച്ച് ചുവടുവച്ചാണ് കൊട്ടുന്നത്. മുപ്പതിലധികം പേരുള്ള ട്രൂപ്പിൽ വലിപ്പചെറുപ്പമനുസരിച്ച് അത്രതന്നെ നാസിക് ധോലും ചേങ്ങിലയ്ക്ക് പകരമുള്ള കുടുക്കമണിയും കാണും. എന്തു സാഹസികതയ്ക്കും മുതിരുന്ന ടീനേജുകാരാണ് ഈ ബാന്റ് സംഘത്തിൽ ഏറെയുള്ളത്. നാസിക് ധോലിന്റെ ശബ്ദഘോഷത്തിനൊപ്പം വായ്ത്താരി മുഴക്കിയും ഒച്ചവച്ചും കാണികളെ ആകർഷിക്കുന്ന ഇവർ ഉൽസവരാവുകൾക്ക് വർണാഭ പകരാൻ തീ തുപ്പുന്ന ഫയർ ഡാൻസുകളും സാഹസിക പ്രകടനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവ വായിൽ നിറച്ച് തീപന്തത്തിലേക്ക് തുപ്പിയും പന്തംകൊണ്ടുള്ള തീവലയങ്ങൾക്കിടയിലൂടെ ചാടിക്കടന്നും തലകീഴായി കുത്തിമറിഞ്ഞും സാഹസിക പ്രകടനങ്ങൾ കാട്ടി കാണികളെ അമ്പരപ്പിക്കുന്ന അഭ്യാസങ്ങൾ പലപ്പോഴും തീപൊള്ളലുകൾക്കും മറ്റും കാരണമാകാറുണ്ടെങ്കിലും കല്ലുവാതുക്കിലിലേതുപോലെ ജീവൻ നഷ്ടപ്പെടുത്താനിടയാക്കിയത് ആദ്യമായാണ്. ഒന്നിലധികം നാസിക് ധോൽ ട്രൂപ്പുകൾ ഒരേ സ്ഥലത്ത് പരിപാടി അവതരിപ്പിക്കാനെത്തിയാൽ ഇവർ തമ്മിലുള്ള മത്സരം പലപ്പോഴും ഉൽസവ സ്ഥലത്ത് സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്. ചെണ്ടകളോടും ബാന്റിനോടും ഹരംമൂത്ത കുട്ടികൾ കൗതുകത്തിനാണ് ഈ സംഘങ്ങളിൽ കൂടുന്നതെങ്കിലും മണിക്കൂറുകളോളം റോഡിലൂടെ നടന്നും മുട്ടിൽ താങ്ങിനിറുത്തിയും വിശ്രമമില്ലാതെ മേളം നടത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഇവയുടെ അമിതമായ ശബ്ദം കേട്ട് ഭയന്ന് വളർത്തുമൃഗങ്ങൾ കെട്ടുപൊട്ടിക്കുന്നതും ഗർഭാവസ്ഥയിലുള്ളവർ ഉടൻ പ്രസവിക്കുന്നതും പല സ്ഥലത്തും പരാതികൾക്കും നിയമ നടപടികൾക്കും ഇടയാക്കിയിട്ടുണ്ട്. അനുമതി നിഷേധിച്ചിട്ടും പാരിപ്പള്ളിയിൽ അവർ ഇറങ്ങി
ചാരിറ്റബിൾ രജിസ്ട്രേഷൻ ആക്ട് പ്രകാരം പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ട്രൂപ്പുകളായാണ് നാസിക് ധോൽ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. രണ്ട് കുട്ടികൾ മരിക്കാനിടയായ പാരിപ്പള്ളിയിൽ പൊലീസ് നാസിക് ധോലിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും അത് വകവയ്ക്കാതെ ഫയർ ഡാൻസ് നടത്തുകയായിരുന്നു. പൊലീസ് അനുമതിയില്ലാതെ പ്രവർത്തിച്ചതിനും വെടിമരുന്നും മറ്റും ഉപയോഗിച്ചതിനും കൊലപാതകക്കുറ്റം ചുമത്തിയാണ് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തിയുള്ളനാസിക് ധോൽ സംഘങ്ങളെപ്പറ്റി പൊലീസും ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്തരം ട്രൂപ്പുകളെപ്പറ്റിയുള്ള വിവരങ്ങൾ ലോക്കൽ പൊലീസിനെയോ ചൈൽഡ് ലൈനെയോ അറിയിക്കാവുന്നതാണെന്ന് കൊല്ലം ജില്ലാ കളക്ടർ ഷൈനാമോൾ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1