marunadanmalayali.com
March 27, 2016 | 08:20 PM | Permalink
സ്വന്തം ലേഖകൻ
ഗുവാഹത്തി: രാജ്യത്തെ കൊള്ളയടിച്ചു
കടക്കുന്നവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ
തെരഞ്ഞെടുപ്പു പ്രചാരണ വേദിയിലാണു വിജയ് മല്യയുടെ കാര്യം പരാമർശിച്ചു
മോദിയുടെ പ്രസ്താവന.
ബാങ്കുകളെ വെട്ടിച്ച് കടന്നു കളയുന്നവർ രാജ്യത്തെ കൊള്ളയടിച്ച് പോകുന്നവരാണ്. ഇത്തരക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടേയും പാവപ്പെട്ടവരുടേയും പണമാണ് വിജയ് മല്യ തട്ടിയെടുത്തത്. ഇത്തരത്തിൽ രാജ്യത്തെ കൊള്ളയടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ആസാമിലെ രംഗപരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് വിജയ് മല്യ വിഷയത്തിൽ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച പ്രധാനമന്ത്രി ബാങ്കുകളെ വെട്ടിച്ച് കടന്നു കളഞ്ഞ വിജയ് മല്യയ്ക്ക് സഹായങ്ങൾ നൽകിയത് കോൺഗ്രസാണെന്നും പറഞ്ഞു. മല്യയ്ക്ക് ബാങ്കുകളെ കൊണ്ട് കനത്ത വായ്പ അനുവദിപ്പിച്ചതിൽ കോൺഗ്രസിന് പങ്കുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണ് ഇത്തരക്കാർ നാടുവിട്ടതെന്നാണ് മോദിയുടെ വിശദീകരണം.
വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ നാടുവിട്ടത്. ഈ വായ്പകൾ തിരിച്ചടപ്പിക്കുന്നതിന് വേണ്ട കർശന നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെ പണവുമായി കടന്നു കളഞ്ഞവരിൽ നിന്ന് ഓരോ പൈസയും തിരിച്ചെടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ