3/21/2016

എസ്.ബി.ടി. വിദ്യാഭ്യാസവായ്പയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം മോഡി മാജിക്

mathrubhumi.com


SBTതിരുവനന്തപുരം: ഓൺലൈനായി വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാൻ എസ്.ബി.ടി. അവസരമൊരുക്കുന്നു. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വിദ്യാലക്ഷ്മി പോർട്ടലുമായി എസ്.ബി.ടി.യുടെ സാങ്കേതികയിടത്തെ കൂട്ടിച്ചേർത്താണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
വായ്പയ്ക്ക് അപേക്ഷിക്കാനും ട്രാക്ക് ചെയ്യാനും ബാങ്കിൽനിന്നുള്ള പ്രതികരണം അറിയാനും ഈ സൈറ്റിലൂടെ സാധിക്കും. ബാങ്കിന്റെ പദ്ധതിയനുസരിച്ച് സമർപ്പിക്കേണ്ട രേഖകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിച്ചാൽ വിദ്യാർഥികളെ അഭിമുഖത്തിന്‌ ക്ഷണിക്കുകയും മറ്റ് നടപടി സ്വീകരിക്കുകയും ചെയ്യും. ബാങ്കുകളുടെ വിദ്യാഭ്യാസവായ്പ സംബന്ധിച്ചുള്ള അന്വേഷണങ്ങളും പരാതികളും ഇ-മെയിൽ വഴി അയയ്ക്കാനും ഈ പോർട്ടലിലൂടെ സാധിക്കും.
സർക്കാർ സ്‌കോളർഷിപ്പുകളുടെ വിവരങ്ങളും അപേക്ഷയും ലഭ്യമാക്കുന്ന നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കേജ് കൂടിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1