3/25/2016

ജനങ്ങളുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനമെടുക്കണം: പ്രധാനമന്ത്രി

manoramaonline.com

by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികളിന്മേൽ പരമാവധി 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഇപ്പോൾ കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നതു വിലയിരുത്താൻ ചേർന്ന പ്രഗതി പരിപാടിയിലാണു പ്രധാനമന്ത്രി ഇതാവശ്യപ്പെട്ടത്.
ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പരാതി പരിഹരിക്കലാണെന്നു മോദി ഓർമിപ്പിച്ചു. ജനങ്ങൾക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സഹായം എത്തിച്ചുകൊടുക്കുന്ന പദ്ധതികൾ എത്രത്തോളം വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞുവെന്നു ജില്ലതോറും പരിശോധന നടത്തണം. ഏതെല്ലാം പദ്ധതികളുടെ പ്രയോജനം എത്രപേർക്കു ലഭിക്കുന്നുവെന്നു കൃത്യമായി കണക്കാക്കണം. ഡിജിറ്റൽ ഇന്ത്യയുടെ കീഴിൽ വരുന്ന മിഷൻ മോഡ് പദ്ധതികളും ഭൂരേഖകൾ ഡിജിറ്റൽ ആക്കുന്നതിന്റെ പുരോഗതിയും വിലയിരുത്തണം. ആധാറുമായി ഇവ ബന്ധപ്പെടുത്തുന്ന പ്രക്രിയ പൂർത്തിയാക്കണം. പ്രധാനമന്ത്രി ഫസൽ ബീമാ യോജന നന്നായി നടപ്പാക്കാൻ ഇതാവശ്യമാണ്. പത്തു സംസ്ഥാനങ്ങളിലെ റോഡ്, റയിൽ, ഊർജ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. വിധവാ പെൻഷൻ, കുഷ്ഠരോഗ നിർമാർജനം തുടങ്ങിയ പദ്ധതികളും വിലയിരുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1