വിജയകുമാർ
ചെന്നൈ∙ പ്രമുഖ തമിഴ് നടൻ വിജയകുമാർ ബിജെപിയിൽ ചേർന്നു. ടി നഗറിലുള്ള ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനിൽനിന്ന് അംഗത്വം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തിയ വിജയകുമാർ തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുമെന്നു പറഞ്ഞു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനു വേണ്ടി വ്യാപക പ്രചാരണം നടത്തുമെന്നു പറഞ്ഞ അദ്ദേഹം മൽസരിക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറഞ്ഞില്ല.
തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ടല്ല ബിജെപിയിൽ ചേർന്നതെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്കു തന്നെ നന്നായി അറിയാമെന്നും അതു പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ നടൻ എന്ന നിലയിൽ വിജയകുമാർ നേടിയിട്ടുള്ള സ്വാധീനം ബിജെപിക്കു മുതൽക്കൂട്ടാകുമെന്നു പൊൻ രാധാകൃഷ്ണൻ പറഞ്ഞു.
എണ്ണൂറോളം തമിഴ് സിനിമകളിൽ വേഷമിട്ട വിജയകുമാർ മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി ഗായത്രി രഘുറാം, ഇളയരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരൻ തുടങ്ങിയവരും നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു.

© Copyright 2016 Manoramaonline. All rights reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ