manoramaonline.com
by സ്വന്തം ലേഖകൻ
അടുക്കളയില്‍
എളുപ്പത്തില്‍ ചീത്തയാകുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. ഇത്തരത്തില്‍
ഉപയോഗശൂന്യമാകുന്ന തക്കാളിയില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാമെന്നാണ്
ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ സൗത്ത് ഡക്കോട്ട സ്‌കൂള്‍ ഓഫ്
മൈന്‍സ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകരാണ് തക്കാളിയില്‍ നിന്നുള്ള ഹരിത
ബാറ്ററിയുടെ കണ്ടുപിടുത്തത്തിന് പിന്നില്‍.
ചീഞ്ഞതോ പഴകിയോ ഉപയോഗശൂന്യമാകുന്ന തക്കാളി അടക്കമുള്ള പച്ചക്കറികളില്‍ നിന്ന് ബാറ്ററി വഴി വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സൈത്ത് ഡെക്കോട്ട സ്‌ക്കൂള്‍ ഓഫ് മൈന്‍സ് ആന്റ് ടെക്‌നോളജീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വെങ്കട്ടരാമന്‍ ഗാന്ധംഷെട്ടിയുടെ കീഴിലെ ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നില്‍. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ 251ആമത് നാഷണല്‍ മീറ്റിംഗ് ആന്റ് എക്‌സ്‌പോസിഷനിലാണ് തക്കാളിയില്‍ നിന്നുള്ള വൈദ്യുതിയുടെ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്ത് മാത്രം പ്രതിവര്‍ഷം നാല് ലക്ഷം ടണ്ണോളം തക്കാളി നശിക്കുന്നുവെന്നാണ് കണക്ക്. ശരിയായ രീതിയില്‍ ഈ തക്കാളി സംസ്‌ക്കരിക്കുന്നതിന് പോലും വലിയ ചിലവ് വരും. സ്വാഭാവികമായി ചീയാന്‍ അനുവദിച്ചാല്‍ ഇതില്‍ നിന്നും പ്രകൃതിക്ക് ദോഷകരമായ മീഥെയിന്‍ വാതകം ഉത്പാദിപ്പിക്കപ്പെടും. ഇവ തടാകങ്ങളും നദികളും പോലുള്ള ജലസ്രോതസുകളില്‍ കലര്‍ന്നാല്‍ ശുദ്ധീകരിച്ചെടുക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയതായി മാറും.
ഫ്‌ളോറിഡക്ക് തലവേദനയാകുന്ന അധികം വരുന്ന ഈ തക്കാളി വൈദ്യുതിയാക്കി മാറ്റിയാല്‍ മൂന്ന് മാസത്തോളം ഡിസ്‌നി ലാന്റിന് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുമെന്നാണ് ഇവരുടെ അവകാശവാദം. തക്കാളിയിലെ മൈക്രോബയല്‍ ഇലക്ട്രോ കെമിക്കല്‍ സെല്ലുകള്‍ ബാക്ടീരിയയുടെ സഹായത്തില്‍ വിഘടിപ്പിച്ച് ഇലക്ട്രോണുകള്‍ ഉത്പാദിപ്പിക്കുകയാണ് പ്രവര്‍ത്തന രീതി. ഈ ഇലക്ട്രോണുകളാണ് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ അടിസ്ഥാന സ്രോതസ്.
വളരെ ചെറിയ അളവിലുള്ള വൈദ്യുതിയാണ് തുടക്കത്തില്‍ ഉത്പാദിപ്പിക്കാനാവുക. 10 മില്ലിഗ്രാം തക്കാളിയില്‍ നിന്നും 0.3 വാട്ട് വൈദ്യുതിയാണ് നിര്‍മ്മിക്കാനാവുക. 60 വോട്ടിന്റെ ബള്‍ബ് കത്തിക്കാന്‍ ഇത്തരത്തിലള്ള 200 സെല്ലുകള്‍ ഉപയോഗിക്കേണ്ടിവരും. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ഗവേഷണത്തിലൂടെ ഉപകരണങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചാല്‍ ഹരിത ഇന്ധനമായി തക്കാളിയെ മാറ്റാനാകുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ