തിരുവനന്തപുരം:  ബി.ജെ.പിയും ബി.ഡി.ജെ.എസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങുന്ന ബി.ഡി.ജെ.എസ് 37 സീറ്റുകളിലാകും മത്സരിക്കുക. ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്ന 37 സീറ്റുകള്‍ പ്രഖ്യാപിച്ചത്.
26 ന് മുമ്പ് എന്‍.ഡി.എയിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് കുമ്മനം പറഞ്ഞു. കോവളം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന  ബി.ഡി.ജെ.എസിന്റെ നിലപാടിന് ബി.ജെ.പി നേതൃത്വം ചര്‍ച്ചയില്‍ വഴങ്ങി. ഇതോടൊപ്പം തര്‍ക്കമുണ്ടായിരുന്ന വര്‍ക്കല, വാമനപുരം. കാഞ്ഞങ്ങാട് സീറ്റുകളിലും ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും. പുതുക്കാട്, നെന്മാറ സീറ്റുകള്‍ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി അംഗീകരിച്ചില്ല. രണ്ട് ദിവസത്തിനകം പാര്‍ട്ടയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു
ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍
1.വാമനപുരം 2.വര്‍ക്കല 3.കോവളം 4.കൊല്ലം 5.ഇരവിപുരം 6.കരുനാഗപ്പള്ളി 7.കുന്നത്തൂര്‍ 8.കായംകുളം 9.തിരുവല്ല 10.റാന്നി
11.കുട്ടനാട് 12.ചേര്‍ത്തല 13. അരൂര്‍ 14.വൈക്കം 15.ഏറ്റുമാനൂര്‍ 16.ഇടുക്കി 17.ഉടുമ്പന്‍ചോല 18.പൂഞ്ഞാര്‍ 19.തൊടുപുഴ
20.പറവൂര്‍ 21. വൈപ്പിന്‍ 22.കളമശ്ശേരി 23.കുന്നത്തുനാട് 24. കോതമംഗലം 25.കൊടുങ്ങല്ലൂര്‍ 26.കയ്പമംഗലം 27.നാട്ടിക
28.ചാലക്കുടി 29.ഒല്ലൂര്‍ 30.ഷോര്‍ണൂര്‍ 31.മണ്ണാര്‍ക്കാട് 32.നിലമ്പൂര്
33.കോഴിക്കോട് സൗത്ത് 34.തിരുവമ്പാടി 35.പേരാമ്പ്ര 36.പേരാവൂര്‍ 37.കാഞ്ഞങ്ങാട്