വിൻഡോസ് 10 ൽ മൈക്രോസോഫ്റ്റിന്റെ ചില രഹസ്യ കളികൾ...
by സ്വന്തം ലേഖകൻ
അടുത്ത കുറച്ചു നാളുകളായി മൈക്രോസോഫ്റ്റ് കമ്പനിയുമായി ബന്ധപ്പെട്ട് കുറെ നല്ല കാര്യങ്ങള്‍ കേട്ടിരുന്നു. ഹോളോലെന്‍സ് പോലൊരു ഉപകരണം നിര്‍മ്മിച്ച് തങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നു വരുത്തിയ കമ്പനി സര്‍ഫസ് പ്രോ, സര്‍ഫസ് ബുക്ക് തുടങ്ങിയ ഉപകരണങ്ങളിലൂടെ വളരെ പേരുടെ ഇഷ്ടവും സമ്പാദിച്ചു. വിന്‍ഡോസ് 10ലൂടെ മൈക്രോസോഫ്റ്റ് ഒരു തിരിച്ചു വരവു നടത്തി എന്നു വേണമെങ്കിലും പറയാം. എന്തിന് റ്റാബ്‌ലറ്റ് വിപണിയിലേക്കും വിന്‍ഡോസ് കടന്നു കയറ്റം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ തന്നെ വില കുറഞ്ഞ വിന്‍ഡോസ് 10 ടാബുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.ഇതൊക്കെയാണെങ്കിലും, കഴിഞ്ഞ ദിവസങ്ങളില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ പ്രോഡക്ടുകളുടെ പരസ്യം വിന്‍ഡോസ് 10 കംപ്യൂട്ടറുകളുടെ ലോക് സ്‌ക്രീനില്‍ കാണിക്കുന്നു എന്നൊരു ആരോപണം കമ്പനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഡേവിഡ് മക്ഗാവെണ്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത പടം കാണുക: http://is.gd/eJsHI6
കംപ്യൂട്ടറിന്റെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കണം ഇത്തരം ഒരു പ്രശ്‌നം ഉപയോക്താവ് നേരിടുന്നത്. എന്നാല്‍ പരസ്യം സഹിച്ചാലെ ഇനി വിന്‍ഡോസ് ഉപയോഗിക്കാനാകൂ എന്നൊന്നും മൈക്രേസോഫ്റ്റ് പറയുന്നില്ല. ഡേവിഡ് മക്ഗാവെണിനെ പോലെ ഇന്‍ഡ്യയിലും വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ കംപ്യൂട്ടറിലും ഇപ്പോള്‍ പരസ്യം കാണുന്നുണ്ടാകാം അല്ലെങ്കില്‍ ഇനി കണ്ടേക്കാം. ഇതിന്റെ കാരണം വിന്‍ഡോസ് 10 എത്തുന്നത് വിന്‍ഡോസ് സ്‌പോട്‌ലൈറ്റ് എന്ന ഓപ്ഷന്‍ എനേബ്ള്‍ ചെയ്താണ് എന്നതാണ്. ഇതു മാറ്റിയാല്‍ പരസ്യ ശല്യം തീരും. പരസ്യം വേണ്ട എന്നുള്ളവര്‍ക്ക് വിന്‍ഡോസ് 10ന്റെ സെറ്റിങ്‌സില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്താം:
സെറ്റിങ്‌സില്‍ പേഴ്‌സണലൈസേഷണലില്‍ എത്തി ലോക് സ്‌ക്രീന്‍ ഓപ്ഷന്‍ എടുക്കുക (Settings-Personalisation-Lock Screen). ഇവിടെ ബാക്ഗ്രൗണ്ട് ഓപ്ഷനില്‍ ഡീഫോള്‍ട്ടായി വന്നിട്ടുള്ള ''സ്‌പോട്‌ലൈറ്റ്'' മാറ്റി ''പിക്ചര്‍'' അല്ലെങ്കില്‍ ''സ്ലൈഡ്‌ഷോ'' ഓപ്ഷനില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത സ്വന്തം ഹാര്‍ഡ് ഡിസ്‌കിലെ പടങ്ങള്‍ ഉപയോഗിച്ചാല്‍ മൈക്രോസോഫ്റ്റ് പരസ്യങ്ങള്‍ കാണിക്കില്ല എന്ന് ഉറപ്പു വരുത്താം (സ്‌ക്രീന്‍ഷോട്ട് കാണുക). Get fun facts, tips, tricks and more on your lock screen എന്ന സ്ലൈഡറും ഓഫ് പൊസിഷനില്‍ ആക്കുന്നതും നല്ലതാണ്.
ഇനി മൈക്രോസോഫ്റ്റ് നമ്മളോടു ചോദിക്കാതെ ദിവസവും മാറുന്ന സ്‌ക്രീന്‍ സേവര്‍ ഇഷ്ടമാണ്, പരസ്യത്തോടു മാത്രമെ എതിര്‍പ്പ് ഉള്ളു എങ്കില്‍ ലോക്‌സ്‌ക്രീനില്‍ തന്നെ ഫീഡ്ബാക്കിനുള്ള ഓപ്ഷനും ഉണ്ട്.
© Copyright 2016 Manoramaonline. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ