3/17/2016

അറബി അധ്യാപനത്തില്‍ 29 ആണ്ട്‌; ഗോപാലിക അന്തര്‍ജനം പടിയിറങ്ങുന്നു

mangalam.com


alantechnologies.net

mangalam malayalam online newspaperപെരിന്തല്‍മണ്ണ: 29 വര്‍ഷം കുരുന്നുകള്‍ക്ക്‌ അറബിഭാഷയുടെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ഗോപാലിക അന്തര്‍ജനം ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ പടിയിറങ്ങുന്നു. മലപ്പുറം, മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട്‌ ജി.എല്‍.പി. സ്‌കൂളില്‍ ജോലിചെയ്യുന്ന ഗോപാലിക ബ്രാഹ്‌മണ സമുദായത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യ അറബിക്‌ അധ്യാപികയെന്ന ഖ്യാതിയുമായാണ്‌ വിരമിക്കുന്നത്‌.
1982-ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ മാനേജ്‌മെന്റ്‌ സ്‌കൂളിലായിരുന്നു ആദ്യനിയമനം. കുന്നംകുളം ഭട്ടി തെക്കേടത്ത്‌ പരേതനായ നീലകണ്‌ഠന്റെയും ലീല അന്തര്‍ജനത്തിന്റെയും മകള്‍ക്ക്‌ അന്നു പക്ഷേ, ജോലി ചെയ്ാന്‍ യസാധിച്ചത്‌ ആറുദിവസം മാത്രം. ബ്രാഹ്‌മണസ്‌ത്രീ അറബി പഠിപ്പിക്കുന്നത്‌ അംഗീകരിക്കാതിരുന്ന നാട്ടുകാരില്‍ ചിലരുടെ പ്രതിഷേധമാണു പ്രശ്‌നമായത്‌. ഇതോടെ സ്‌കൂളിലെ ജോലി അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടു.
വേദനയോടെ സ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍ തോറ്റുപിന്‍മാറാന്‍ തയാറായിരുന്നില്ല അവര്‍. ജീവിതത്തില്‍ ഏറെ കൊതിച്ച അധ്യാപക ജോലിയില്‍ത്തന്നെ തുടരണമെന്ന നിശ്‌ചയദാര്‍ഢ്യത്തോടെ നിയമപോരാട്ടം തുടങ്ങി.
കേസ്‌ ഫയല്‍ ചെയ്‌ത്‌ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നില്ല. അനുകൂലവിധിയുടെ അടിസ്‌ഥാനത്തില്‍ പി.എസ്‌.സി. വഴി 1989-ല്‍ വണ്ടൂരിനടുത്ത്‌ തിരുവാലി ജി.എല്‍.പി സ്‌കൂളില്‍ വീണ്ടും നിയമനം. 10 വര്‍ഷമാണ്‌ ഇവിടെ ജോലി ചെയ്‌തത്‌. ഇതിനുമുമ്പ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌വഴി എടപ്പറ്റ ജി.എല്‍.പി. സ്‌കൂളിലും 1987-ല്‍ പാലക്കാട്‌ പെരിങ്ങോട്‌ സ്‌കൂളിലും പത്തുമാസം ജോലി നോക്കിയിരുന്നു. തിരുവാലിയില്‍നിന്ന്‌ ചെമ്മാണിയോട്‌ സ്‌കൂളിലെത്തിയ ഗോപാലിക 17 വര്‍ഷത്തോളമായി കുട്ടികളുടെ പ്രിയ അധ്യാപികയാണ്‌.
കുന്നംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ ചേര്‍ന്ന്‌ അറബി പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയതാണ്‌ ഗോപാലികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ഭര്‍ത്താവ്‌ ചെമ്മാണിയോട്‌ പനയൂര്‍മന നാരായണന്‍ നമ്പൂതിരി നല്‍കിയ ധൈര്യം പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായകമായി. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യശാന്തിക്കാരാണ്‌ ടീച്ചറുടെ കുടുംബം. 1993-ല്‍ പുറത്തിറങ്ങിയ നാരായം സിനിമ ഇവരുടെ അധ്യാപനജീവിതത്തെ ആസ്‌പദമാക്കിയായിരുന്നു.
ലോക അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഫാക്വല്‍റ്റി ഓഫ്‌ ലാംഗ്വേജ്‌ സംഘടിപ്പിച്ച രാജ്യാന്തര അറബിക്‌ സെമിനാറില്‍ ടീച്ചറെ ആദരിച്ചിരുന്നു.
ഈമാസം 31 ന്‌ വിരമിക്കുന്ന ഗോപാലിക അന്തര്‍ജനത്തിനു നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ ഊഷ്‌മള യാത്രയയപ്പ്‌ നല്‍കി. മേലാറ്റൂര്‍ അക്കരക്കുളം ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ സനില്‍കുമാര്‍, അനില (ബംഗളൂരു) എന്നിവരാണ്‌ മക്കള്‍.
കൊച്ചി∙ ഒാൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി. ഒാൺലൈൻ ടാക്സി ഗ്രൂപ്പായ ഒാലെയു...

Read more at: http://www.manoramaonline.com/news/just-in/online-taxy-service-high-court.html
ഒാൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസപ്പെടുത്തരുത്: ഹൈക്കോടതി Thursday 17 March 2016 03:08 PM IST by സ...

Read more at: http://www.manoramaonline.com/news/just-in/online-taxy-service-high-court.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1