mangalam.com
മനുഷ്യരേക്കാള്‍
സ്‌നേഹം മൃഗങ്ങള്‍ക്കാണെന്നതിന് ഇതാ ഒരു തെളിവുകൂടി. മരണത്തിന്റെ
കൈകളില്‍ നിന്ന് തന്റെ ജീവന്‍ രക്ഷിച്ച മനുഷ്യനെ കാണാന്‍ 5000 മൈല്‍ ദൂരം
താണ്ടി എല്ലാ വര്‍ഷവും എത്തുന്ന പെന്‍ഗ്വിന്‍. ബ്രസീലിലെ റിയോ ഡി
ജനീറോയില്‍ നിന്നുമാണ് സ്‌നേഹത്തിന്റെ ഈ വാര്‍ത്ത.
2011 ലാണ് സംഭവം നടക്കുന്നത്. എഴുപത്തിയൊന്നുകാരനായ ജോവോ പെരേര ഡി സൗസ മീന്‍പിടിക്കുന്നതിനിടയിലാണ് അവശനിലയിലായ ഒരു പെന്‍ഗ്വിനെ കണ്ടെത്തുന്നത്. ശരീരത്തില്‍ എണ്ണയുടെ അംശങ്ങള്‍ പറ്റിയതിനാല്‍ പറക്കാനാവാത്ത അവസ്‌ഥയിലായിരുന്ന പെന്‍ഗ്വിനേ ജോവോ വീട്ടില്‍ എത്തിച്ച് പരിചരിച്ചു. ഡിന്‍ഡിം എന്ന പേരിട്ട് വളര്‍ത്തി. മാസങ്ങള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായ പെന്‍ഗ്വിനേ ജോവോ സ്വതന്ത്രനാക്കി.
പെന്‍ഗ്വിനേ തുറന്നുവിടുമ്പോള്‍ എന്നെങ്കിലും അതിനെ വീണ്ടും കാണാനാവുമെന്ന് ഈ വൃദ്ധന്‍ കരുതിയിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വൃദ്ധനെ അമ്പരിപ്പിച്ച് ഒരു ദിവസം പെന്‍ഗ്വിന്‍ തിരികെ എത്തി. ചിലി തീരത്തുനിന്നും 5000 മൈലുകള്‍ സഞ്ചരിച്ചാണ് പെന്‍ഗ്വിന്‍ എത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസങ്ങള്‍ ജോവോയ്‌ക്കൊപ്പം താമസിച്ച ശേഷം വീണ്ടും പെന്‍ഗ്വിന്‍ തന്റെ താമസസ്‌ഥലത്തേക്ക് പറന്നു. പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു. എല്ലാ ജൂണ്‍ മാസത്തിലും ജോവോയുടെ അതിഥിയായി പെന്‍ഗ്വിന്‍ എത്തും ഫെബ്രുവരിയില്‍ തിരിച്ചും പറക്കും. ജോവോയെ അല്ലാതെ മറ്റാരെയും തന്നെ തൊടാന്‍ പോലും പെന്‍ഗ്വിന്‍ അനുവദിക്കാറില്ല.
എല്ലാവര്‍ഷവും 5000 മൈല്‍ താണ്ടി പെന്‍ഗ്വിന്‍ എത്തും; ജീവന്‍ രക്ഷിച്ചയാളെ കാണാന്‍
![mangalam malayalam online newspaper](http://www.mangalam.com/sites/default/files/imagecache/image_650x650/1457588307_1457588307_penguin-traveller.jpg)
2011 ലാണ് സംഭവം നടക്കുന്നത്. എഴുപത്തിയൊന്നുകാരനായ ജോവോ പെരേര ഡി സൗസ മീന്‍പിടിക്കുന്നതിനിടയിലാണ് അവശനിലയിലായ ഒരു പെന്‍ഗ്വിനെ കണ്ടെത്തുന്നത്. ശരീരത്തില്‍ എണ്ണയുടെ അംശങ്ങള്‍ പറ്റിയതിനാല്‍ പറക്കാനാവാത്ത അവസ്‌ഥയിലായിരുന്ന പെന്‍ഗ്വിനേ ജോവോ വീട്ടില്‍ എത്തിച്ച് പരിചരിച്ചു. ഡിന്‍ഡിം എന്ന പേരിട്ട് വളര്‍ത്തി. മാസങ്ങള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായ പെന്‍ഗ്വിനേ ജോവോ സ്വതന്ത്രനാക്കി.
പെന്‍ഗ്വിനേ തുറന്നുവിടുമ്പോള്‍ എന്നെങ്കിലും അതിനെ വീണ്ടും കാണാനാവുമെന്ന് ഈ വൃദ്ധന്‍ കരുതിയിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വൃദ്ധനെ അമ്പരിപ്പിച്ച് ഒരു ദിവസം പെന്‍ഗ്വിന്‍ തിരികെ എത്തി. ചിലി തീരത്തുനിന്നും 5000 മൈലുകള്‍ സഞ്ചരിച്ചാണ് പെന്‍ഗ്വിന്‍ എത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസങ്ങള്‍ ജോവോയ്‌ക്കൊപ്പം താമസിച്ച ശേഷം വീണ്ടും പെന്‍ഗ്വിന്‍ തന്റെ താമസസ്‌ഥലത്തേക്ക് പറന്നു. പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു. എല്ലാ ജൂണ്‍ മാസത്തിലും ജോവോയുടെ അതിഥിയായി പെന്‍ഗ്വിന്‍ എത്തും ഫെബ്രുവരിയില്‍ തിരിച്ചും പറക്കും. ജോവോയെ അല്ലാതെ മറ്റാരെയും തന്നെ തൊടാന്‍ പോലും പെന്‍ഗ്വിന്‍ അനുവദിക്കാറില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ