12/10/2015

നെല്ലിക്കാ അരിഷ്ടം ഓരോ വീട്ടിലും ലളിതമായി ഉണ്ടാക്കാം

നെല്ലിക്കാ അരിഷ്ടം ഓരോ വീട്ടിലും ലളിതമായി ഉണ്ടാക്കാം
നല്ല മൂത്ത നെല്ലിക്ക കഴുകി ഉണക്കി വെള്ളം കളഞ്ഞു തുടച്ചു വക്കുക
നെല്ലിക്കയുടെ അളവിന് തുല്യം ശര്‍ക്കരയും എടുത്തു വക്കുക
കുറച്ചു ഏലക്കായ കുറച്ചു കുറച്ചു കുരുമുളക് എന്നിവ എടുത്തു നന്നായി പൊടിച്ചു തുണിയില്‍ അരിച്ചു പൊടി എടുത്തു വക്കുക
കുറച്ചു ഉണക്ക മുന്തിരി കഴുകി തുടച്ചു ഉണക്കി വക്കുക
നെല്ലിക്ക അരിഷ്ടം ഉണ്ടാക്കാന്‍ ആദ്യം നെല്ലിക്ക ഒരു മണ്‍ഭരണിയിലോ
മണ്‍കുടത്തിലോ ഓരോ അടക്കായി ഇടുക
ഓരോ അടക്കു നെല്ലിക്ക ഇട്ടിട്ടു അതിനു മീതെ ശര്‍ക്കരയും പൊടിയും ഉണക്ക മുന്തിരിയും ഒരു അടക്കു ഇടുക അങ്ങനെ ഭരണി യോ കുടമോ  നിറയുന്നത് വരെ ഓരോരോ അടക്കുകള്‍ ആയി ഇടുക പത്രം നിറയുമ്പോള്‍ കാറ്റുകടക്കാത്ത കെട്ടി വയ്ക്കുക
നാല്പത്തി ഒന്ന് ദിവസം കഴിഞ്ഞു തുറന്നു അതില്‍ കാണുന്ന ദ്രാവകം കൈ തൊടാതെ മറ്റൊരു ഭരണിയില്‍ തുണി യില്‍ ഊറ്റിഎടുത്തു വക്കുക പിന്നെ അതിലെ അവശിഷ്ടമായ കൊറ്റന്‍ തുണിയില്‍ ഇട്ടു ഊറ്റി ഭരണിയില്‍ ശേഖരിക്കുക
ഇതാണ് നെല്ലിക്ക അരിഷ്ടം
ഇത് നല്ല ഒരു പ്രതിരോധ മരുന്നാണ്
ഇത് കഴിച്ചാല്‍ നല്ല കാഴ്ച ഉണ്ടാകും
ഇത് കഴിച്ചാല്‍ നല്ല തിളക്കമുള്ള കറുത്ത മുടി ഉണ്ടാകും
ഇത് കഴിച്ചാല്‍ ഇനി എന്തെല്ലാം ഗുണം ഉണ്ടാകും എന്ന് ചിന്തിക്കാന്‍ ഉള്ള കഴിവ് കിട്ടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1