3/17/2016

പത്താം ക്ലാസ് കഴിഞ്ഞ ഉടൻ അദ്ധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ വിദ്യാർത്ഥി ബാലപീഡനത്തിന്റെ പേരിൽ ഗർഭിണിയായ ടീച്ചർ അറസ്റ്റിൽ

marunadanmalayali.com



March 17, 2016 | 08:15 AM | Permalink


സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ബാലപീഡനത്തിന്റെ പേരിൽ അദ്ധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം 23കാരിയായ ടീച്ചർ ഒളിച്ചോടുകയും പിന്നീട്, വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയാകുകയുമായിരന്നു. പ്രായപൂർത്തായാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനാണ് ടീച്ചർ അസ്റ്റിലായത്. ഒരു വർഷം മുമ്പായിരുന്നു ഒളിച്ചോട്ടം.
ഒളിച്ചോടിയശേഷം പിടിയിലായ 15 വയസുകാരൻ വീട്ടിലേക്ക് മടങ്ങാൻ തയ്യാറെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതേതുടർന്ന് വിദ്യാർത്ഥിയെ രക്ഷിതാക്കൾക്കൊപ്പം അയച്ച കോടതി അദ്ധ്യാപികയ്ക്ക് എതിരെ കേസെടുത്തു. കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമ നിരോധന നിയമമാണ് ഇവർക്കെതിരെ ഹൈക്കോടതി മധുര ബഞ്ച് ചുമത്തിയിരിക്കുന്നത്. അദ്ധ്യാപിക ഗർഭിണിയാണ്.
കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസമാണ് തിരുച്ചിറപ്പള്ളിയിലെ സ്‌കൂളിൽനിന്നും അദ്ധ്യാപിക വിദ്യാർത്ഥിയുമായി ഒളിച്ചോടിയത്. നാടു വിടുന്നതിന് മുമ്പ് വിദ്യാർത്ഥി വീട്ടിൽനിന്നും 10,000 രൂപയും 60 പവൻ സ്വർണവും ഒപ്പം കരുതിയിരുന്നു. തുടർന്ന് തിരുപ്പൂരിൽ ഒരു മില്ലിൽ ജോലിനോക്കവെയാണ് ഇരുവരും പൊലീസ് പിടിയിലാകുന്നത്. തുടർന്ന് ഇന്നലെ കമിതാക്കളെ പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1