വിശ്വാസംപോലെ വരും
വാടാനപ്പള്ളി കടലോരത്ത് താമസിച്ചിരുന്ന വൈക്കാട്ടിൽ ശങ്കരന്റെ വീട് എത്ര ദൂരത്തിൽവച്ചാലും കടൽത്തിരവന്ന് എടുത്തുകൊണ്ടുപോകുമായിരുന്നു. ശങ്കരൻ നിവർത്തികെട്ട് ശ്രീനാരായണഗുരുവിൽ ആശ്രയം തേടി. തൃശൂർ കൂർക്കഞ്ചേരിയിലെ മഹേശ്വരക്ഷേത്രത്തിൽവച്ചാണ് ശങ്കരൻ സങ്കടമുണർത്തിച്ചത്. ഉടൻ ഗുരുദേവൻ ശിഷ്യനായ ബോധാനന്ദനെ വിളിച്ചു. ശങ്കരന്റെ വീടിനുമുന്നിലെ കടപ്പുറത്തു പോയി തിരകൾക്ക് മാർഗതടസം സൃഷ്ടിക്കണം എന്നു മൊഴിഞ്ഞു. ബോധാനന്ദൻ മറിച്ച് ഒരു ചോദ്യവും ചോദിച്ചില്ല. വാടാനപ്പള്ളിയിൽ എത്തി കടപ്പുറത്ത് പോയി കിടന്നു. എല്ലാവരും ശ്വാസമടക്കി നിന്നു. തിര ആർത്തലച്ചുവന്നു. ബോധാനന്ദന്റെ മനസും ശരീരവും ചലിച്ചില്ല. തിര വന്നതുപോലെ മടങ്ങിപ്പോയി. ബോധാനന്ദന് ഗുരുവിലുള്ള അചഞ്ചല വിശ്വാസത്തെ തകർക്കാൻ കടൽത്തിരകൾക്കുപോലുമായില്ല. ഇത് വെറും അത്ഭുതമായി കാണരുത്. അതിൽ ഒരു ശാസ്ത്രമുണ്ട്. ലോകം പരമാത്മാവ് സങ്കല്പമാത്രേണ സൃഷ്ടിച്ചു എന്നാണ് സത്യദർശിയായ ഗുരു മൊഴിഞ്ഞത്. ഒരു കട്ടികൂടിയ സങ്കല്പമാണ് ഈ കാണുന്നലോകം. അതിനാൽ വിശ്വാസത്തിനും സങ്കല്പത്തിനും ഈ ലോകത്തെ സ്വാധീനിക്കാൻ കഴിയും. വിമാനം ഉണ്ടാക്കിയ റൈറ്റ് സഹോദരന്മാർ ആദ്യം അത് സങ്കല്പത്തിലാണ് ഉണ്ടാക്കിയത്. അവരുടെ സങ്കല്പം അത്രയേറെ ശക്തവും അവരുടെ മനസും പരിശ്രമവും അത്രയേറെ കഠിനവും ആയപ്പോൾ അത് യാഥാർത്ഥ്യമായി. അതിനാൽ വിശ്വാസത്തിന് ജീവിതത്തിൽ പ്രാധാന്യമുണ്ട്. പരീക്ഷിച്ചുറപ്പിച്ചതിൽ വിശ്വസിക്കുക. ദൈവം, ഗുരു എന്നീ വാക്കുകൾ നമുക്ക് രണ്ടായി ഉപയോഗിക്കാമെങ്കിലും അവ ഒന്നുതന്നെയാണ്. ഗുരു നമ്മുടെ ഉള്ളിലൂടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഗുരുവിൽ അചഞ്ചലമായി വിശ്വസിക്കുക. കളങ്കരഹിതമായിരിക്കണം വിശ്വാസം. അത് ശുദ്ധവും ആയിരിക്കണം. എങ്കിൽ നമ്മുടെ മാർഗത്തിൽ ഒന്നിനും തടസം സൃഷ്ടിക്കാൻ കഴിയില്ല.
( സജീവ് ക്യഷ്ണൻ)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ