3/18/2016

കടുത്ത വരള്‍ച്ചയിലും ഗ്രാമത്തിന്‌ ആശ്വാസമായി 'കുട്ടി'കിണര്‍

mangalam.com

mangalam malayalam online newspaperബത്തേരി: കുടിവെള്ള ക്ഷാമം നേരിടുന്ന ഈ കാലത്ത്‌ പുല്‍പ്പള്ളി പാക്കത്തെ കുട്ടികിണര്‍ ഗ്രാമവാസികള്‍ക്ക്‌ ആശ്വാസവും കൗതുകവും ആകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്‌ പാക്കത്തെ ഈ കുട്ടികിണര്‍. ഏതാണ്ട്‌ ഒന്നര അടി താഴ്‌ച മാത്രമുള്ള ഈ കിണറില്‍ നിന്ന്‌ എത്ര വെള്ളം എടുത്താലും നിമിഷ നേരം കൊണ്ട്‌ കിണര്‍ നിറഞ്ഞു വരും. എത്ര കടുത്ത വരള്‍ച്ചയായാലും ഇതിന്‌ യാതൊരു മാറ്റവുമില്ല. അതുപോലെ എത്ര വലിയ മഴ പെയ്‌താലും കുത്തൊഴുക്ക്‌ ഉണ്ടായാലും വെള്ളത്തിന്‌ നിറവ്യത്യാസവും ഉണ്ടാകില്ല. എപ്പോഴും ശുദ്ധമായ തെളിഞ്ഞവെള്ളം ലഭിക്കും എന്നതും ഈ കിണറിന്റെ സവിശേഷതയാണ്‌.
80 ശതമാനത്തോളം വരുന്ന ആദിവാസികളടക്കം 300-ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടുത്തെ മുഴുവന്‍ കിണറുകളും വറ്റിവരണ്ടാല്‍ പോലും പാക്കംകാര്‍ക്ക്‌ വേവലാതി ഇല്ല. കാരണം വരള്‍ച്ച നേരിടുമ്പോള്‍ ഇവര്‍ ആശ്രയിക്കുന്നത്‌ ഈ കിണറിനെയാണ്‌. കിണര്‍ എന്ന്‌ ഇതിനെ വിശേഷിപ്പിക്കാറില്ല. കേണികൊല്ലി എന്ന്‌ പറഞ്ഞാലെ ഇതിനെ അറിയു. ഒരു മരപ്പൊത്തില്‍ നിന്നാണ്‌ ഈ കുട്ടി കിണര്‍ രൂപം കൊണ്ടത്‌.
പാക്കം എന്ന ഗ്രാമത്തിലെ ഗ്രാമവാസികളുടെ വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്‌ ഈ കുട്ടി കിണര്‍. തിരുമുഖം എന്ന ആദിവാസി കുറുമ സമുദായത്തിലെ എണ്‍പതോളം വരുന്ന കുടുംബങ്ങളാണ്‌ ഈ കിണര്‍ സംരക്ഷിച്ചു പോരുന്നത്‌. ഈ കുടുംബങ്ങളിലെ ഏത്‌ മംഗളകര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുക ഈ കിണറിലെ വെള്ളമാണെന്ന്‌ ഊരിലെ കാപ്പി മൂപ്പന്‍ പറഞ്ഞു. ഇതിനടുത്തേക്ക്‌ ആരും ചെരുപ്പ്‌ ധരിച്ച്‌ പോകാറില്ല. സ്‌ത്രീകള്‍ക്ക്‌ പറ്റാത്ത സമയങ്ങളില്‍ ഇതില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ പാടില്ലെന്നും ഊര്‌ മൂപ്പന്‍ പറഞ്ഞു. ഈ നിബന്ധനകള്‍ പാലിച്ച്‌ ഏത്‌ വിഭാഗകാര്‍ക്കും ഇതില്‍ നിന്ന്‌ വെള്ളമെടുക്കാം. ഗ്രാമവാസികള്‍ ഈ ആചാരങ്ങള്‍ പാലിച്ച്‌ പോരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1