ഉലുവയും ഉലുവയിലയും കേരളീയ പാചകത്തിൽ പതിവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന ധാരാളം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ: എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ.
ഹൃദയാരോഗ്യത്തിന്: ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിൻ ഹൃദയാഘാത സാദ്ധ്യതയും അമിതമായ ഹൃദയമിടിപ്പും കുറയ്ക്കും
ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഉലുവ ചേർത്ത ഈ വിഭവങ്ങൾ...
പ്രമേഹത്തിന്: ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഫലപ്രദം. ഗാലക്ടോമാനിൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗീരണം ചെയ്യും.
ദഹനത്തിന്: ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.
പനിയ്ക്ക് : ഉലുവയിൽ അടങ്ങിയിരിക്കുന്ന ഒരു തരം പശ ചുമയ്ക്കും തൊണ്ടവേദനയ്ക്കും ഫലപ്രദമാണ്.
ഭാരം കുറയാൻ: ഉലുവ വെള്ളത്തിൽ കുതിർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അമിതഭാരം കുറയാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വിശപ്പ് നിയന്ത്രിക്കും

KOLASTROLINU ITHU KAZHIKKENDA KRAMAM PARANJILLA
മറുപടിഇല്ലാതാക്കൂ