mathrubhumi.com
പി.കെ. മണികണ്ഠന്
ന്യൂഡല്‍ഹി:
വിഴിഞ്ഞമടക്കമുള്ള തുറമുഖ പദ്ധതികള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍
കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
അമ്പതുശതമാനത്തില്‍ കുറയാത്ത ചരക്കുഗതാഗതം നടക്കുന്ന തുറമുഖങ്ങള്‍ക്ക്
കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവു നല്‍കി കേന്ദ്ര തുറമുഖ മന്ത്രാലയം
ഉത്തരവിറക്കി. ഇന്ത്യയ്ക്കുള്ളില്‍ ഒരു തുറമുഖത്തുനിന്നും മറ്റൊരു
തുറമുഖത്തേക്ക് വിദേശകപ്പലുകള്‍ ചരക്കുകടത്താന്‍ പാടില്ലെന്നതാണ് കബോട്ടാഷ്
നിയമം.
വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് ഇളവു നല്‍കണമെന്നാണ് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം. നിയന്ത്രണത്തിലെ ഇളവ് സംസ്ഥാനത്തിനു കൂടുതല്‍ ഗുണകരമാവും. കയറ്റുമതി-ഇറക്കുമതി ചരക്കുകപ്പലുകളുടെ ഏകോപനം സാധ്യമാക്കാന്‍ ഇളവ് ഉപകരിക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
പ്രധാന കപ്പല്‍ചാലുകളിലേക്ക് ഒഴിഞ്ഞ കണ്ടെയ്നറുകള്‍ എത്തിച്ച് നിലവിലുള്ള ചരക്കുഗതാഗതം കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. വിദേശകപ്പലുകള്‍ക്ക് ഇന്ത്യയിലെ ഏതു തുറമുഖത്തും ചരക്കുഗതാഗതത്തിനും ഒഴിഞ്ഞ കണ്ടെയ്നറുകള്‍ എത്തിക്കാനും ഇളവ് സൗകര്യമാവും. ചരക്കു ഗതാഗതത്തിലെ ചെലവുകുറച്ച് ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാനും തീരുമാനം സഹായിക്കും.
കബോട്ടാഷ് ഇളവ് ആവശ്യപ്പെടുന്ന തുറമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 50 ശതമാനമോ അതില്‍ കൂടുതലോ ചരക്കുഗതാഗതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണം. പുതിയ തുറമുഖങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധി നല്‍കും. വ്യവസ്ഥ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇളവ് അസാധുവാക്കും. ആ തുറമുഖത്തിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ഇളവിന് അര്‍ഹതയുണ്ടാവില്ല.
ഇപ്പോഴുള്ള ഇളവ് പ്രയോജനപ്പെടുത്തുന്ന ഓരോ തുറമുഖവും ചരക്കുഗതാഗതത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ള റിപ്പോര്‍ട്ട് ഓരോ മാസവും തുറമുഖമന്ത്രാലയത്തിനും തുറമുഖ ഡയറക്ടറേറ്റ് ജനറലിനും സമര്‍പ്പിക്കണം.
കബോട്ടാഷ് നിയന്ത്രണം നിലവിലുണ്ടായിരുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ തൊട്ടടുത്തുള്ള വിദേശ തുറമുഖങ്ങളില്‍ എത്തിച്ച് ചരക്കുഗതാഗതം നടത്തണമായിരുന്നു. ഇത് ഗതാഗതച്ചെലവ് കൂട്ടി. കേരളത്തിലെ ചരക്കു ഗതാഗതത്തെയും ഇതു സാരമായി ബാധിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം നടപ്പാവുന്ന പശ്ചാത്തലത്തില്‍ കബോട്ടാഷ് ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്രത്തെ സമീപിച്ചിരുന്നു. വിഴിഞ്ഞത്തിന് ഏറെ ഉപകാരപ്പെടുന്നതാണ് ഈ ഇളവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ