3/17/2016

വൺ പ്ലസ് 3 വരുന്നു, വൺ പ്ലസ് 2 വില കുത്തനെ കുറച്ചു

manoramaonline.com


by സ്വന്തം ലേഖകൻ
ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വൺ പ്ലസ് സ്മാർട്ഫോണുകൾക്ക് വില കുറക്കുന്നു. വൺപ്ലസ് 2 ഫോണിനു 2000 രൂപയാണ് കുറച്ചിരിക്കുന്നത്. ചൊവാഴ്ചയാണ് വൺ പ്ലസ് രണ്ടാമന്റെ വിലക്കുറവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൺ പ്ലസ് 2 ന്റെ 16 ജിബി മോഡൽ 20,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 22, 999 രൂപയ്ക്കും വാങ്ങാനാകും.
വൺ പ്ലസ് 2 വിപണിയിലെത്തിച്ച ശേഷമുള്ള ആദ്യത്തെ ഈ വിലക്കുറവ് കുടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്കാകർഷിക്കാൻ കാരണമാകുമെന്ന് വൺപ്ലസ് കണക്കു കൂട്ടുന്നു. 22,999 രൂപയ്ക്ക് ലഭ്യമായിരുന്ന 16 ജിബി വേരിയന്റിനും 24,999 രൂപയ്ക്ക് വിപണിയിലുള്ള 64 ജിബി മോഡലിനുമാണ് രണ്ടായിരം രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൺപ്ലസിൽ നിന്നുള്ള പുതിയ ഹാൻഡ് സെറ്റായ വൺ പ്ലസ് 3 ജൂണിൽ പുറത്തിറങ്ങാനിരിക്കെയുള്ള ഈ വിലക്കുറവ് സ്റ്റോക്കിലുള്ള കൂടുതൽ വൺപ്ലസ് 2 ഫോണുകൾ എളുപ്പത്തിൽ വിറ്റഴിക്കാനുള്ള തന്ത്രമായും കരുതുന്നു. വൺപസ് 3 പുറത്തിറങ്ങുന്നതോടെ വൺ പ്ലസ് 2 വിന്റെ വിൽപ്പന സ്വാഭാവികമായും മന്ദഗതിയിലാകും എന്ന കാഴ്ചപ്പാടാകും വൺപ്ലസിനെ ഇപ്പോഴുള്ള ഈ വിലക്കുറവ് പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്.
1080 x 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഇൻസെൽ ഡിസ്പ്ലേയോട് കൂടിയ വൺ പ്ലസ് 2 സ്മാർട്ട് ഫോണിന് 1.8 ജിഗാ ഹെട്സ് വേഗത നൽകുന്ന 64 ബിറ്റ് ഒക്ടാകോർ സ്നാപ്ഡ്രാഗൺ 810 വെർഷൻ 2.0 സിസ്റ്റം ഓൺ ചിപ്പ് പ്രോസസറാണ് കരുത്ത് പകരുന്നത്.
4 ജിബിയുടെ എൽ.പി. ഡി.സി.ആർ 4 റാമോട് കൂടിയ വേഗതയേറിയ ഈ ഇരട്ട സിം ഹാൻഡ്സെറ്റിന് രണ്ട് സിമ്മുകളിലും ഡ്യുവൽ സ്റ്റാന്റ് ബൈ 4ജി പിന്തുണയുണ്ട്. 3300 എം.എ.എച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോണിന്റെ സി ടൈപ്പ് യു.എസ്.ബി കണക്ടിവിറ്റിയാണ് എടുത്തു പറയേണ്ട സവിശേഷത. 13 മെഗാപിക്സൽ പ്രധാന കാമറയും 5 എം.പി വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമുള്ള ഫോൺ ഓക്സിജൻ 2.0 ഒ.എസിലാണ് പ്രവർത്തിക്കുന്നത്
കുതിരയ്ക്ക് ഒരു ത്രീ-പീസ് സ്യൂട്ട്
March 15, 2016, 1:15 pm
ലണ്ടൻ: സ്യൂട്ടിട്ട ഒരു കുതിരയെ കണ്ടിട്ടുണ്ടോ? ഇംഗ്ലണ്ടിൽ കുതിര ഓട്ടമത്സരത്തിന്റെ ചെൽട്ടൻഹാം ആഘോഷം 2016ന്റെ ഭാഗമായിട്ടാണ് കുതിരയ്ക്ക് സ്യൂട്ട് കിട്ടിയത്. നാലാഴ്ച എടുത്താണ് സ്യൂട്ടാണ് നിർമ്മിച്ചത്. 18 മീറ്റർ തുണിയാണ് വേണ്ടി വന്നത്. മോർസ്ട്ടേഡ് എന്ന കുതിരയ്ക്കാണ് പുതിയ സ്യൂട്ട് ലഭിച്ചത്. സ്യൂട്ടിട്ട മോർസ്ട്ടേഡിനെ കാണാൻ അതി സുന്ദരനായിട്ടുണ്ട്.
- See more at: http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODc1OTU=&xP=Q1lC&xDT=MjAxNi0wMy0xNSAxMzoxNTowMA==&xD=MQ==&cID=MTA=#sthash.DRCL1oyq.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1