ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , കോട്ടയം
കോട്ടയം ജില്ലയിലേ പാലായിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .
ദ്വാപരയുഗത്തിൽ ചൂതുകളിയിൽ സർവസ്വവും നഷ്ടപ്പെട്ട പാണ്ഡവർ വനവാസം ചെയ്യവേ പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് ശാന്തവും പ്രകൃതി മനോഹരവുമായ ഇവിടെ എത്തി ഏകാദശി വൃതമനുഷ്ടിച്ചിരുന്ന യുധിഷ്ടിരൻ പാരണ വിടുന്നതിനായി വിഷ്ണു സാന്നിദ്ധ്യം തിരക്കി നടന്നപ്പോൾ ത്രിലോക സഞ്ചാരിയായ നാരദമഹർഷി പ്രത്യക്ഷപ്പെട്ട് വട വൃക്ഷനികടത്തിലെത്തി കാട്ടു തൃത്താവിന്റെ ശിഖരമടർത്തി മണ്ണിലുറപ്പിച്ച് പാണ്ഡവ ശ്രേഷ്ട നോടരുൾ ചെയ്തു: " സരയു നദിയിൽ നിന്നും ദാശനു ലഭിച്ച അത്യപൂർവ്വവും അതിവിശിഷ്ടവുമായ ഒരു വിഷ്ണു വിഗ്രഹം ബാദരായണ മഹർഷിയുടെ ആശ്രമത്തിൽ പൂജിച്ച് വരുന്നുണ്ട് .കൃഷ്ണാഞ്ജനശിലാ നിർമ്മിതമായ ആ വിഗ്രഹം അവിടുന്നാവശ്യപ്പെട്ടാൽ കാരുണ്യവാനായ ബാദരായണ മഹർഷി അത് അങ്ങേക്ക് സമർപ്പിക്കും. ഇവിടെ ആ വിഗ്രഹം പ്രതിഷ്ടിച്ച് യഥോചിതം പൂജ ചെയ്താൽ നിങ്ങൾക്കും സകല ജീവജാലങ്ങൾക്കും നല്ലതു വരികയും ചെയ്യും."ധർമ്മ പുത്രരുടെ നിർദേശാനുസരണം ഭീമസേനൻ സരയൂ നദീതീര ആശ്രമത്തിലെത്തി ബാദരായണ മഹർഷിയിൽ നിന്ന് വിഗ്രഹം ഏറ്റുവാങ്ങി.പരമഭക്തനായ ധർമ്മപുത്രർ വിശിഷ്ട വിഗ്രഹം നാരദമഹർഷി കാണിച്ച് തന്ന പവിത്രമായ സ്ഥാനത്ത് കുംഭമാസത്തിലെ വെളുത്ത പക്ഷദ്വാദശിനാളിൽ പ്രതിഷ്ടിച്ച് പൂജ ചെയ്ത് പാരണ വീടി. ബിംബ പ്രതിഷ്ടക്കും അഭിഷേകത്തിനും ഭിമസേനൻ ഗംഗാജലവുമായിയി എത്താൻ വൈകിയതിനാൽ അടുത്തുള്ള കവണാറ്റിലെ ജലമുപയോഗിച്ച് അഭിഷേകം നടത്തി. ക്ഷേത്രത്തിലിന്നും അഭിഷേക വേളയിലാദ്യം സമർപ്പിക്കുന്നത് മീനച്ചിലാറായി മാറിയ കവണാറ്റിലെ ജലമാണ്. പ്രതിഷ്ടക്കു ശേഷം ഗംഗാ തീർത്ഥവുമായെത്തിയ ഭീമസനൻ ധർമ്മപുത്രനിർദ്ദേശനുസരണം പ്രതിഷ്ടയുടെ ഈശാന കോണിൽ തന്റെ ഗദയാൽ നിർമ്മിച്ച കിണറ്റിൽ ഗംഗാതീർത്ഥം സമർപ്പിച്ചു തീർത്ഥക്കിണറ്റിലെ ജലത്തിന് ഔഷധഗുണമേറെയുള്ളതിനാൽ ഭക്തജനങ്ങൾ പലവിധ രോഗശമനത്തിനും ഈ തിർത്ഥ ജലം സേവിക്കുന്നു ഈ തീർത്ഥക്കിണറിന്റെ മാഹാത്മ്യം അറിഞ്ഞു കേട്ട ആയില്യം തിരുന്നാൾ മഹാരാജാവ് തിരൂമനസ്സ് ശ്രീ പദ്മനാഭക്ഷേത്രത്തിലെ മുറജപത്തിന് ഈ തീർത്ഥം ഉപയോഗിച്ചിരുന്നു. ദ്വാപരയുഗത്തിൽ ധർമ്മപുത്രർ പ്രതിഷ്ടിച്ച ഈ ക്ഷേത്രത്തിലെ കൃഷ്ണാഞ്ജന ശിലയിലുള്ള ചതുർബാഹുവിഗ്രഹത്തിന്റെ പ്രാധാന്യം വർണാതീതമാണ്. തത്തുല്യമായ വിശിഷ്ട വിഗ്രഹം മറ്റോരിടത്ത് ഉള്ളത് ഗുരുവായൂരിൽ മാത്രമാണ് . ഈ രണ്ടു ക്ഷേത്രങ്ങളിലേയും പൂജാ ക്രമങ്ങളിലും ചിട്ടകളിലും നമസ്കാര ഊട്ട് ആദിയായ ചടങ്ങുകളിലും തന്ത്രാവകാശത്തിൽ വരെ വളരെയേറെ താദാത്മ്യം ഉണ്ട്
വേങ്ങാരപ്പള്ളി മൂശാരി എന്ന അതിവിദഗ്ദ്ധ ശിൽപ്പിയുടെ കരവിരുതിന്റെയും കൽപ്പനാവൈഭവത്തിന്റെയും കാണികളെ അത്ഭുത പരതന്ത്രരാക്കുന്ന മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഴൽ വീഴാത്ത ആൽവിളക്കും ബലിക്കൽപ്പുരയുടെ മേൽത്തട്ടിലുള്ള അഷ്ടദിക്പാലകൻമാരുടെ ദാരുശിൽപ്പങ്ങളും ഈ ക്ഷേത്രത്തിലെ ചൈതന്യത്തിന് മാറ്റു കൂട്ടുന്നു.

ദ്വാപരയുഗത്തിൽ ഏകദേശം അ യ്യായിരം സംവത്സരങ്ങൾക്കപ്പുറം ധർമ്മാത്മാവും
ഭഗവൽ ഭക്തോ ഗ്രേസരനുമായിരുന്ന ധർമ്മപുത്രർ ഏകാദശീ വ്യതമനുഷ്ടിച്ച് പാരണ
വീട്ടിയ സ്ഥലമാകയാൽ നമ്മുടെ ദേശത്തിന് പാരണം കാനം എന്ന പേർ ലഭിച്ചു. കാനനം
എന്നാൽ വനമെന്നർത്ഥം പാരണം കാനന മെന്നാൽ പാരണ വീടിയ കാനനം എന്ന് ലോപിച്ച്
ഇത് ഭരണങ്ങാനമായി. ഏകാദശി വ്യത പൂർത്തീകരണത്തിനായി പ്രതിഷ്ടിതമായ ഈ
ക്ഷേത്രത്തിൽ ഒരു ഏകാദശീവ്രത മെങ്കിലുമനുഷ്ടിക്കുന്നത്
സ്വർഗ്ഗവാതിലേകാദശിക്കു തുല്യമാണെന്നാണ് പഴമക്കാർ പറഞ്ഞു വരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ