mangalam.com
മുംബൈ:
കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് പേടിച്ചത് സംഭവിച്ചു.
റണ്‍മലയ്‌ക്കു മുകളില്‍ ഗെയ്‌ല്‍ ഉദിച്ചുയര്‍ന്നപ്പോള്‍
വെസ്‌റ്റിന്‍ഡീസിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
മുംബൈ വാംഖ്‌ഡെ സ്‌റ്റഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 പന്തില്‍ 100 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ മികവില്‍ വെസ്‌റ്റിന്‍ഡീസ് ഇംഗ്ലണ്ട് ഉയര്‍ത്തിയ 183 റണ്‍സ് എന്ന വിജയലക്ഷ്യം മറികടന്നു ജയിച്ചു.
അഞ്ചു ബൗണ്ടറികളും 11 പടുകൂറ്റന്‍ സിക്‌സറുകളും അടക്കം ഗെയ്‌ല്‍ കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന് മറുപടി ഉണ്ടായില്ല. 37 റണ്‍സെടുത്ത മര്‍ലന്‍ സാമുവല്‍സ് ഗെയ്‌ലിന് ഉറച്ച പിന്തുണ നല്‍കി.
ഇംഗ്ലീഷ് ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍ ഒഴികെയുള്ളവര്‍ കണക്കിന് തല്ലുവാങ്ങിക്കൂട്ടി. ഗെയ്‌ല്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ഇംഗ്ലണ്ട് നിശ്‌ചിത 20 ഓവറില്‍ ആറിന് 182 റണ്‍സാണ് നേടിയത്. 36 പന്തില്‍ 48 റണ്‍സെടുത്ത ജോ റൂട്ടും, 20 പന്തില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പടെ 30 റണ്‍സെടുത്ത ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
14 പന്തില്‍ 27 റണ്‍സെടുത്തു പുറത്താകാതെ നിന്ന നായകന്‍ ഇയന്‍ മോര്‍ഗനും ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ തിളങ്ങി.
ഓപ്പണര്‍ അലക്‌സ് ഹെയ്‌ല്‍സാണ്(28) മറ്റൊരു പ്രമുഖ സ്‌കോറര്‍.
വെസ്‌റ്റിന്‍ഡീസിനുവേണ്ടി പേസര്‍മാരായ ആന്ദ്രെ റസല്‍, ഡെ്വയ്‌ന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ