3/20/2016

താലൂക്ക് ഓഫിസിൽ സബ്കലക്ടർ ചമഞ്ഞെത്തിയ യുവാവ് അറസ്റ്റിൽ

സബ് കലക്ടർ ചമഞ്ഞ് തട്ടിപ്പു നടത്താൻ ഉപയോഗിച്ച ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.
സബ് കലക്ടർ ചമഞ്ഞ് തട്ടിപ്പു നടത്താൻ ഉപയോഗിച്ച ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.


∙ ബീക്കൺ ലൈറ്റും ബോർഡും ഘടിപ്പിച്ച കാർ കസ്റ്റഡിയിൽ
∙ വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്ന് ഉത്തരവിട്ടു
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലും പൊയ്യ വില്ലേജ് ഓഫിസിലും സബ് കലക്ടർ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീക്കൺ ലൈറ്റും സബ് കലക്ടർ ബോർഡും ഘടിപ്പിപ്പ കാർ കസ്റ്റഡിയിലെടുത്തു. മാളയിലെ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ആയ മാള വട്ടക്കോട്ട കാട്ടുചേരി ഷഫീക്കിനെ (28) ആണ് സിഐ വി. റോയ്, എസ്ഐ പി.ഡി. അനൂപ് മോൻ എന്നിവരുടെ സംഘം മാള കുളത്തിനു പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽനിന്നു സർട്ടിഫിക്കറ്റുകൾ, സർക്കാർ ഫയലുകൾ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരുകൾ രേഖപ്പെടുത്തിയ സീലുകൾ എന്നിവ കണ്ടെടുത്തു.
സബ് കലക്ടർ ചമഞ്ഞെത്തി അറസ്റ്റിലായ ഷെഫീക്ക്.
ഇന്നലെ രാവിലെ 10.30നു പൊയ്യ വില്ലേജ് ഓഫിസിലും 11.15നു കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലുമാണു നാടകീയ സംഭവം അരങ്ങേറിയത്. പൊയ്യ വില്ലേജ് ഓഫിസിലെത്തിയ ഷഫീക്ക് സബ് കലക്ടർ ആണെന്നു പരിചയപ്പെടുത്തി വില്ലേജ് ഓഫിസറുടെ സീറ്റിലിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ സഹായം അനുവദിച്ച പൊയ്യ സ്വദേശി പ്രഭാവതിക്കു പൊടുന്നനെ സഹായം നൽകണമെന്നു വില്ലേജ് ഓഫിസറോട് നിർദേശിച്ചു. തുടർന്നു കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെത്തി. ഡപ്യൂട്ടി തഹസിൽദാർമാരായ ആന്റോ ജോസഫ്, സി.എം. ജോൺസൺ എന്നിവർ സബ് കലക്ടർ ചമഞ്ഞെത്തിയ ഷഫീക്കിനെ സ്വീകരിച്ചു. വില്ലേജ് ഓഫിസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതാണെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. തഹസിൽദാരുടെ സീറ്റിലിരുന്ന് ഓരോ വില്ലേജ് ഓഫിസുകളിലെയും വിവരങ്ങൾ ആരാഞ്ഞു. പിന്നീടു ചാവക്കാട് താലൂക്കിലേക്ക് എന്നു പറഞ്ഞു താലൂക്ക് ഓഫിസിൽനിന്നിറങ്ങി.
ഷെഫീക്കിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ലഭിച്ച സീലുകൾ പരിശോധിക്കുന്നു.
തഹസിൽദാർ കെ.വി. ജോസഫ് ഓഫിസിലെത്തിയപ്പോഴാണു കാക്കനാടുനിന്നു സബ് കലക്ടർ ഷഫീക്ക് എത്തിയെന്ന വിവരം സഹജീവനക്കാർ അറിയിക്കുന്നത്. മറ്റു ജില്ലകളിൽനിന്നു സബ് കലക്ടർമാർ പൊടുന്നനെ വരാൻ സാധ്യതയില്ലാത്തതിനാൽ തഹസിൽദാർ മറ്റു താലൂക്കുകളിലും കലക്ടറേറ്റിലും ബന്ധപ്പെട്ടപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു തഹസിൽദാർ കെ.വി. ജോസഫ് കൊടുങ്ങല്ലൂർ പൊലീസിലും വില്ലേജ് ഓഫിസർ ടി.പി. ജയന്തി മാള പൊലീസിലും പരാതി നൽകി.
മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊയ്യ വില്ലേജ് ഓഫിസിലെത്തിയ ഏതാനും ആളുകൾ ഷഫീക്കിനെ മാളയിലെ മെഡിക്കൽ ഷോപ്പിൽ കണ്ടിട്ടുണ്ടെന്നു സൂചന ലഭിച്ചു. ഇതോടെ ഇയാളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു തന്ത്രപൂർവം മാളയിലേക്കു വിളിച്ചു വരുത്തി. സബ് കലക്ടർ ചമഞ്ഞെത്തിയ അതേ വാഹനത്തിൽ തിരികെ വരുന്ന വഴി പൊലീസുകാരായ ഫൈസൽ കോറോത്ത്, സിജു എന്നിവർ ചേർന്നു പ്രതിയെ പിടികൂടി. ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും സബ് കലക്ടർ എന്നാണു ധരിച്ചിരുന്നത്. പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1