3/17/2016

ബിഎസ്എൻഎൽ ലാൻഡ്ഫോൺ ഇനി മൊബൈലിലും; ആപ്പ് ഇറങ്ങി

manoramaonline.com


by സ്വന്തം ലേഖകൻ
കൊച്ചി∙ ലാൻഡ്ഫോണിനെ മൊബൈൽ ഫോണിൽ കൊണ്ടുനടക്കാവുന്ന ആപ്ലിക്കേഷനുമായി ബിഎസ്എൻഎൽ. ഫിക്സഡ് മൊബൈല്‍ ടെലിഫോണി (എഫ്എംടി) സർവീസ് എന്ന ഈ ആപ്പ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ പുറത്തിറക്കി. ഏപ്രിൽ രണ്ടു മുതൽ ആപ്പ് ഉപയോഗിക്കാനാകുമെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
ഫിക്സഡ് മൊബൈൽ ടെലിഫോണി സർവീസ് ഉള്ള ലാന്‍ഡ് ഫോൺ കണക്‌ഷൻ എടുക്കുന്ന ആർക്കും പുതിയ സേവനം ഉപയോഗിക്കാം. എഫ്എംടിക്കായി പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ഫോണിൽ ‍ഡൗൺലോ‍ഡ് ചെയ്യുക. തുടർന്നു ഫോൺ നമ്പർ റജിസ്ട്രർ ചെയ്ത് സേവനം ഉപയോഗിക്കാം. വിദേശത്തു നിന്നാണെങ്കിൽ പോലും സാധാരണ ഇന്റർനെറ്റ് നിരക്ക് മാത്രം നൽകി ലാൻഡ് ഫോൺ ഉപയോഗിക്കാനാകും എന്നതാണ് ആപ്പിന്റെ പ്രത്യേകത.
ലാൻഡ്ഫോൺ നമ്പർ ഉപയോക്താവിന്റെ വിലാസമാക്കി മാറ്റി ഇന്റർനെറ്റ് മുഖേനെയാണു സേവനം ലഭിക്കുക. ലാൻഡ്ഫോൺ വീട്ടിലാണെങ്കിലും ഒരു വിർച്വൽ ലാൻഡ്ഫോൺ നമ്മുടെ മൊബൈൽ ഫോണിൽ ഉണ്ടെന്നർഥം. ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന വാട്ട്സാപ്പ് കോളുകൾക്കു സമാനമാണു പുതിയ ആപ്പിന്റെ പ്രവർത്തനം. നമ്മൾ പുറത്താണെങ്കിലും ലാൻഡ് ഫോണിലേക്കു വരുന്ന കോളുകൾ നമുക്ക് പോർട്ട് ചെയ്തു കിട്ടും. ഇതിന് ആകെ വേണ്ടത് ആപ്പ് ഇൻസ്റ്റോൾ ചെയ്ത മൊബൈൽ ഫോണിൽ ഒരു മൊബൈൽ ഡേറ്റാ നെറ്റ്‌വർക്കിന്റെയോ വൈഫൈയുടേയോ കണക്‌ഷന്‍ ഉണ്ടായിരിക്കണം.
മാസ വാടക ഈടാക്കിയാകും എഫ്എംടി സർവീസ് നൽകുകയെന്നു സിഎംഡി അനുപം ശ്രീവാസ്തവ അറിയിച്ചു. ഈ ടെക്നോളജിയിൽ ലാൻഡ് ലൈൻ നമ്പർ വഴി എസ്എംഎസ് അയക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. പ്രീപെയ്ഡ് ലാൻഡ് ഫോണുകൾ പുറത്തിറക്കുന്നതിലുള്ള സാധ്യതയും പരിശോധിച്ചു വരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1