കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി .
കഴിഞ്ഞ ആറ് മാസമായി അണികളിൽ നിന്നും കളഞ്ഞു പോയ അല്ലങ്കിൽ ഒളിച്ചുപോയ നേതാവിനെ ദോഹാ മുക്കിലെ റയിൽവേ സ്റ്റേഷനിൽ നാല്പത്തിനാലാം ചാരുബഞ്ചിൽ ഇരുന്നുറങ്ങുന്ന അവസ്ഥയിൽ കണ്ടെത്തി അപ്പോൾ ഡൽഹിയിലെ റിസള്‍ട്ട് പോലെ ശൂന്യമായിരുന്നു പോക്കറ്റ് .ആള്‍ക്കാരെ കണ്ടപ്പോൾ അറിയാത്തപോലെ ( അതായിരുന്നല്ലോ നേതാക്കന്മാരുടെ കുഴപ്പവും ) കുട്ടികളെ പോലെ വണ്ടിയും നോക്കി ഇരുന്നു .ആള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല പക്ഷെ മുഖം മാറിയിട്ടുണ്ട് എന്ന് എല്ലാവരും പറയുന്നത് കേള്ക്കാമായിരുന്നു .എന്തിനാ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ "ഞാൻ ചോദിച്ചത് എനിക്ക് തന്നില്ല ആ ദേഷ്യത്തിന് പോന്നതാ പിന്നെ ജനങ്ങൾക്ക് കഷ്ടപ്പാട് ഉണ്ട് എന്ന് പറയുന്നത് എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ എന്നും കരുതി" . അപ്പോൾ ലൈലാ മജ്നു എന്നചാനലുകാരൻ ചോദിച്ചു അപ്പോൾ കഷ്ടപ്പാട് എന്താണെന്ന് മനസ്സിലായോ എന്ന് .അതിന്റെ ഉത്തരം കേട്ട് അത് കേട്ടവര്‍ മാത്രമല്ല കേള്‍ക്കാത്തവരും ചിരിച്ചുപോയി .. പണി എടുക്കുന്നവർക്കെ കഷ്ട്ടപ്പടോള്ളൂ അല്ലാത്തവർക്ക് കഷ്ടാപ്പാടില്ല എന്ന് .അപ്പോൾ ഒരു കുട്ടി വിളിച്ചുപറഞ്ഞു ഇവൻ അവൻ തന്നെ . അങ്ങനെ ആണ് ആളെ തിരിച്ചറിഞ്ഞത് .
....
ചാനലിലെ രാത്രി ചർധിക്കലിൽ കേട്ടത് ലോക ചരിത്രത്തിലെ ആദ്യത്തെ ഒളിച്ചോട്ടം എന്നചോദ്യത്തിനു ഇന്ന് ഒരു ഉത്തരമേ ഏതൊരാളുടെയും മനസ്സിൽ ഉണ്ടാകുകയുള്ളൂ . അത് മറ്റൊരാളുടെയുമായിരിക്കില്ല നിങ്ങൾക്കുംഎനിക്കും പിന്നെ എല്ലാവർക്കും അറിയാവുന്നപോലെ എന്നാൽ സമ്മതിക്കാൻ വിഷമമുള്ള ആ ഉത്തരം ആര് പറഞ്ഞാലും അത് ഇന്ന് വൻവിവാദം സൃഷ്ടിക്കുന്ന ഒരു ഉത്തരമായിരിക്കും അത് .
അദ്ദേഹം അത് എന്തിനു വേണ്ടി ചെയ്തു ?
ആര്ക്ക് വേണ്ടി ചെയ്തു ?
എപ്പോളായിരിക്കും അദ്ദേഹത്തിന് അത് തോന്നിയത് ?
എന്ത് കൊണ്ടായിരിക്കും തോന്നിയത് ?
ആരായിരിക്കും അത് അദ്ദേഹത്തിനു ഉപദേശിച്ചു കൊടുത്തത് ?
ഉപദേശിച്ച ആൾക്ക് ഉണ്ടായ ഗുണമെന്ത് ?
അല്ലെങ്കിൽ അദ്ദേഹത്തിന് ഉണ്ടായ ലക്ഷ്യമെന്ത് ?
അടുത്ത എപ്പിസോടിനായി കാത്തിരിക്കുക
ഇത് ശ്രീ ബുദ്ധൻ പരമ്പര
എന്നും കാണുക ശ്രീബുദ്ധൻ ചാനൽ
എല്ലാവർക്കും ഏപ്രിൽ ഫൂൾ ആശംസകൾ
ഉണ്ണി കൊടുങ്ങല്ലൂർ
1/4/2015
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ