കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക ഇതാ...
കൈപ്പറമ്പ് ∙ കശുമാങ്ങയുടെ വലുപ്പമുള്ള മധുരമൂറുന്ന തായ്‌ലൻഡ് ചാമ്പയ്ക്ക കൗതുകമാകുന്നു. സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസർ എം.പി ജോയിയുടെ മുണ്ടൂരിലെ വീട്ടിലെ തോട്ടത്തിലാണ് ഈ ചാമ്പയ്ക്ക കായ്ച്ചിട്ടുള്ളത്. മാർക്കറ്റിൽ ഇത്തരം ഒരു കിലോ ചാമ്പയ്ക്കയ്ക്ക് 900 രൂപയാണു വില. സാധാരണ ചാമ്പയ്ക്കയേക്കാൾ വലുപ്പമുള്ള ഈ ചാമ്പയ്ക്കയ്ക്ക് നല്ല മധുരമുള്ളതിനാൽ ജ്യൂസിനും ഉപയോഗിക്കുന്നുണ്ട്.
അധ്യാപകനായ ജോയി കൃഷിയോടുള്ള താൽപര്യം മൂലം പേരാമംഗലം മനപ്പടിയിൽ നഴ്സറിയും നടത്തുന്നുണ്ട്. വീടിനോടു ചേർന്ന നാല് ഏക്കർ സ്ഥലത്താണു കൃഷിയിറക്കിയിട്ടുള്ളത്. ജൈവ പച്ചക്കറി, ചെറുനാരങ്ങ, ഓറഞ്ച്, മുള്ളാത്ത, മാംഗോസ്റ്റിൻ, ബട്ടർ ഫ്രൂട്ട്, വാഴ, മാവ്, പ്ലാവ് എന്നിവ കൃഷി ചെയ്യുന്നുണ്ട്. ജനുവരിയിൽ പൂത്ത ചാമ്പയ്ക്ക മരത്തിൽ നിറയെ ചാമ്പയ്ക്ക കായ്ച്ചതു കാണാനായി ഒട്ടേറെ പേർ തോട്ടത്തിൽ എത്തുന്നുണ്ട്.

© Copyright 2016 Manoramaonline. All rights reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ