manoramaonline.com
by സ്വന്തം ലേഖകൻ
ഏത്
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളെയും വെല്ലുന്ന ഡൂപ്ലിക്കേറ്റ് നിർമ്മിതിക്ക്
പേരു കേട്ട ചൈന ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ്. മാർച്ച് 14 ന് ചൈനയിൽ
നിന്നും യുടൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് ഒരാഴ്ചക്കകം ആപ്പിൾ
പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ എസ് ഇയുടെ വ്യാജൻ
പ്രത്യക്ഷപ്പെട്ടത്. ഐഫോണിന്റെ ഇതുവരെയുള്ള മിക്ക മോഡലുകളുടെയും വ്യാജൻ
ചൈനയിൽ ലഭ്യമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഈ വിഡിയോ.
ഹാർഡ് വെയറിന്റെ സിലിക്കൺ വാലി എന്ന് അറിയപ്പെടുന്ന ചൈനയിലെ ഹ്വാഗിയങ്ങ്ബെയിലെ ഷെൻസെന്നിലാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആപ്പിളിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സ്മാർട്ഫോണായ ഐഫോൺ 5 എസ് ഇയുടെ ഇരട്ട എന്നവകാശപ്പെടുന്ന ഉൽപന്നമാണ് വിഡിയോയിലുള്ളത്. ഒറ്റ നോട്ടത്തിൽ മാത്രമല്ല അടുത്ത് ചെന്നുള്ള പരിശോധനയിലും ആപ്പിൾ നിർമ്മിക്കുന്ന ഐഫോൺ അല്ല ഇതെന്ന് തിരിച്ചറിയാൻ കഴിയില്ല എന്നാണ് വിഡിയോ ചൂണ്ടിക്കാട്ടുന്നത്.
വിലക്കൂടുതൽ എന്ന പ്രതിബന്ധത്തെ മറികടന്ന് ഇതു വരെയും ആപ്പിൾ ഫോണുകൾ ആസ്വദിക്കാൻ കഴിയാത്ത സാധാരണക്കാരുടെ ആദ്യ അത്താണിയാകും ഐഫോൺ 5 എസ് ഇ എന്നാണ് കരുതുന്നത്. ഈ വിഡിയോ കണ്ട നിരവധി പേർ തങ്ങളുടെ കയ്യിലുള്ള ഐഫോൺ ഒറിജിനലാണോ അതോ ഡൂപ്ലിക്കേറ്റ് ആണോ എന്ന് പരിഹാസ രൂപേണ വിവിധ ഫോറങ്ങളിലും സോഷ്യൽ മീഡിയകളിലും ഫോണിന്റെ ഫോട്ടോകൾ സഹിതം പോസ്റ്റ് ചെയ്യുന്നുണ്ട്.
കാഴ്ചയിൽ ഐഫോൺ 6 എസിന് സമാനമായ രൂപകൽപ്പനയോട് പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന ആപ്പിളിന്റെ പുതിയ ഫോണിന് ഐഫോൺ 6 എസിന് കരുത്തേകുന്ന എ 9 പ്രോസസർ തന്നെയാകും കരുത്തേകുക. ത്രിഡി ടച്ച് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സാധ്യതയില്ലാത്ത പുതിയ ഐഫോൺ മോഡലായ ഐഫോൺ 5 എസ് ഇയിൽ ടച്ച് ഐഡി, ആപ്പിൾ പേ എന്നീ സവിശേഷതകൾക്ക് സഹായകമായ ഫിംഗർപ്രിന്റ് സ്കാനർ പ്രതീക്ഷിക്കുന്നുണ്ട്. ലൈവ് ഫോട്ടോ സൗകര്യം നൽകുന്ന 12 മെഗാപിക്സൽ ക്യാമറ, 1650 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള അപ്പിൾ ഐഫോൺ എസ് ഇ മാർച്ച് 21 ന് അവതരിപ്പിക്കപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ