കേവലം ശാസ്ത്രപാണ്ഡിത്യംകൊണ്ടു കാര്യമില്ല.
ഒരിക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുവാന്‍ തോണിക്കടവില്‍ വന്നു..വഞ്ചിക്കാരന്‍ അദ്ദേഹത്തെ ആദരവോടുകൂടി വഞ്ചിയില്‍ കയറ്റി....അക്കരയ്ക്ക് പുറപ്പെട്ടു..ആ പണ്ഡിതന്‍ തന്റെ പാണ്ഡിത്യത്തില്‍ വളരെ അഭിമാനം കൊള്ളൂന്നവനായിരുന്നു.. നദീമദ്ധ്യത്തില്‍ വെച്ച് അദ്ദേഹം തോണിക്കാരനോട് ചോദിച്ചു 'അല്ലയോ തോണിക്കാരാ ,നീ സംസ്കൃതം പഠിച്ചിട്ടുണ്ടോ ?'..'ഇല്ല തമ്പുരാനേ ,അടിയന് സംസ്കൃതം പഠിക്കുവാന്‍ സാധിച്ചിട്ടില്ല' എന്നായിരുന്നു മറുപടി...പണ്ഡിതന്‍ വളരെ അനുതാപത്തോടുകൂടി പറഞ്ഞു..'കഷ്ടം ! നിന്റെ ജീവിതത്തിന്റെ കാല്‍ ഭാഗം വെറുതെ പോയി'...കുറച്ചുകഴിഞ്ഞു അദ്ദേഹം വീണ്ടും ചോദിച്ചു : 'ആകട്ടെ നീ വേദാന്തം പഠിച്ചിട്ടുണ്ടോ ?' ...ഇല്ല തമ്പുരാനേ ,അടിയന് വേദാന്തം ഒന്നുമറിഞ്ഞുകൂടാ'. എന്നായിരുന്നു മറുപടി...'നിന്റെ ജീവിതം പകുതിയും വെറുതെ പോയല്ലോ '..എന്ന് പണ്ഡിതന്‍ അനുതപിച്ചു...കുറച്ചു കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു :'നീ ആറു ദര്‍ശനങ്ങളില്‍ ഏതെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ?'..അതിനും വഞ്ചിക്കാരന്‍ നിഷേദരൂപത്തില്‍ മറുപടി പറഞ്ഞു ..'ഇല്ല തമ്പുരാനേ അറിഞ്ഞുകൂടാ' പണ്ഡിതന്‍ വളരെ ദുഖത്തോട് കൂടി പറഞ്ഞു : 'കഷ്ടം കഷ്ടം ! നിന്റെ ജീവിതത്തിന്റെ മുക്കാല്‍ഭാഗവും വെറുതെപോയല്ലോ ' ...

കുറച്ചുകഴിഞ്ഞപ്പോള്‍ വലിയൊരു കോളും കാറ്റും കൂടിവന്നു...വഞ്ചി
ആടിയുലയുവാന്‍ തുടങ്ങി ...മാത്രമല്ല അത് മുങ്ങുമെന്ന മട്ടായി
...വഞ്ചിക്കാരന്‍ ചോദിച്ചു : "തമ്പുരാനേ ,അങ്ങേയ്ക്ക് നീന്താന്‍ അറിയുമോ ?"
..പണ്ഡിതന്‍ പരിഭ്രമിച്ചുകൊണ്ട് പറഞ്ഞു ...'ഇല്ലെടോ ,നമുക്ക് നീന്താന്‍
അറിഞ്ഞുകൂടാ ' വഞ്ചിക്കാരന്‍ അനുതാപപൂര്‍വ്വം പറഞ്ഞു : "അടിയന്റെ ജീവിതം
മുക്കാലേ പോയുള്ളൂ...തമ്പുരാന്റെ ജീവിതം മുഴുവനും ഇപ്പോള്‍
പോകുമല്ലോ...വഞ്ചി മുങ്ങുവാന്‍ പോവുകയാണ്...അടിയന് ,മറ്റൊന്നുമറിഞ്ഞു
കൂടായെങ്കിലും നീന്തുവാന്‍ അറിയാം '...
ധാരാളം ശാസ്ത്രങ്ങള്‍ വായിച്ചുപഠിച്ചുകൊണ്ട് ഒരു കാര്യവുമില്ല...പ്രായോഗികജ്ഞാനമാണ് വേണ്ടത് ...പഠിക്കുന്ന വിഷയങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം...അതുകൊണ്ടാണ് വിവേകാനന്ദസ്വാമി പറയുന്നത് ..."നിങ്ങളുടെ മസ്തിഷ്കത്തിലേക്ക് ചെലുത്തി അവിടെ മരണംവരെ ദഹിക്കാതെ അനിയതമായി വ്യാപരിക്കുന്ന വിവരങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം...ജീവിതത്തെ പടുത്തുകെട്ടുന്ന ആശയങ്ങളെ സാത്മ്യപ്പെടുത്തുകയാണ് വേണ്ടത് ...നിങ്ങള്‍ അഞ്ച് ആശയങ്ങളെ സാത്മ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ,അവയെ നിങ്ങളുടെ സ്വഭാവവും ജീവിതവുമാക്കിത്തീര്ത്തിട്ടുണ്ടെങ്കില്‍ ,ഒരു ഗ്രന്ഥം മുഴുവനും ഹൃദിസ്ഥമാക്കിയിട്ടുള്ള മറ്റൊരുവനെക്കാള്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട് "...ശ്രീരാമകൃഷ്ണന്‍ പറയുന്നതുപോലെ 'ശാസ്ത്രങ്ങള്‍ പഠിച്ചതുകൊണ്ട് എന്ത് കിട്ടും ? ജീവിക്കുവാന്‍ പഠിക്കുകയാണ് വേണ്ടത് !'....പ്രായോഗികജ്ഞാനമാണ് വേണ്ടത് ...സംസാരസാഗരം നീന്തിക്കടക്കുവാനുള്ള അറിവ് വേണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ