3/18/2016

സർക്കാർ പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെയും ഗവർണർമാരുടെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിക്കാം:സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരെ കൂടാതെ ഗവർണമാർ, മുഖ്യമന്ത്രിമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങൾ മാത്രമേ സർക്കാർ പരസ്യങ്ങളിൽ ഉണ്ടാകാവൂ എന്ന് സുപ്രീം കോടതി മുൻപ് വിധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയുടെ തീരുമാനത്തിനെതിരെ തമിഴ്നാടും കേന്ദ്രവും എതിർപ്പ് അറിയിച്ചിരുന്നു. സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരെ മാത്രം ഉൾപ്പെടുത്തുന്നത് വ്യക്തിത്വ ആരാധനയ്ക്ക് ഇടയാക്കുമെന്ന് അവർ ആരോപിച്ചിരുന്നു. സർക്കാർ പരസ്യങ്ങളിൽ നിന്നും മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഉള്ളവരെ ഒഴിവാക്കിയ സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് കർണാടക, യു.പി, പശ്ചിമബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിനെയും തമിഴ്നാടിനെയും പ്രതിനിധീകരിച്ച എ.ജി മുകുൾ രോഹത്ഗി പ്രധാനമന്ത്രിയെ പോലുള്ള ഒരു വ്യക്തിയെ മാത്രം പരസ്യങ്ങളിൽ എടുത്തുകാട്ടുന്നത് ദോഷകരമായ പ്രവർത്തിയാണെന്ന് അഭിപ്രായപ്പെട്ടു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1