mathrubhumi.com
ഭേദഗതികള്‍ തള്ളി; ആധാര്‍ ബില്‍ ലോക്സഭ വീണ്ടും പാസാക്കി
ന്യൂഡല്‍ഹി:
പ്രതിപക്ഷ ബഹളത്തിനിടെ ആധാര്‍ ബില്‍ ലോക്സഭ വീണ്ടും പാസാക്കി.
രാജ്യസഭയില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍
ലോക്‌സഭയില്‍ വോട്ടിനിട്ട് തള്ളിയതിന് ശേഷമാണ് ബില്‍ വീണ്ടും പാസാക്കിയത്.
കഴിഞ്ഞയാഴ്ച ലോക്‌സഭ ആധാര്‍ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ
പ്രതിഷേധം അവഗണിച്ചായിരുന്നു ഇത്. ജനങ്ങളുടെ സ്വകാര്യതയിലേക്ക്
കടന്നുകയറ്റം നടത്തുന്ന പദ്ധതിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം
പ്രതിഷേധിച്ചത്.
രാജ്യസഭയില്‍ ഇന്ന് ബില്‍ അവതരിപ്പിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കൊണ്ടുവന്ന അഞ്ച് ഭേദഗതികളോടെ ബില്‍ ലോക്‌സഭയിലേക്ക് തിരിച്ചയച്ചു. ഭേദഗതി 64 നെതിരെ 76 വോട്ടിനാണ് രാജ്യസഭയില്‍ പാസായത്. എന്നാല്‍, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ലോക്സഭ വീണ്ടും ബില്‍ പരിഗണിച്ചു. തുടര്‍ന്നാണ് ബില്‍ വീണ്ടും പാസാക്കിയത്.
രാജ്യസഭയില്‍ ആധാര്‍ ബില്ലിന്റെ പ്രതിപക്ഷ ഭേദഗതി പാസായത് കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ബയോമെട്രിക്ക് ഡാറ്റാ ബാങ്ക് പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അവസരം നല്‍കുന്ന ബില്‍ ലോക്‌സഭയിലേക്ക് തിരിച്ചയക്കുന്നതിനുമുമ്പ് രാജ്യസഭയില്‍ ഇരുകക്ഷികളും തമ്മില്‍ കടുത്ത വാക്‌പോരാണ് നടന്നത്. ഭരണകക്ഷി ന്യൂനപക്ഷമുള്ള രാജ്യസഭയില്‍ ധനബില്‍ അവതരിപ്പിക്കണമെന്നത് നിര്‍ബന്ധമില്ലെന്ന വ്യവസ്ഥ ഉപയോഗിക്കാനായിരുന്നു ഈ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീംകോടതി രംഗത്തുവന്ന സ്ഥിതിക്ക് ബില്‍ പാസ്സാക്കുന്നതിന്റെ നിയമസാധുതയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദ്യം ചെയ്തു. എന്നാല്‍ യു.പി.എ സര്‍ക്കാരിനേക്കാള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ബില്‍ സഭയില്‍ വെച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ