3/14/2016

ഒരു യുഗം കൂടി തീരുന്നു: ഇന്‍സ്റ്റന്റ് ഫിലിം നിര്‍മ്മാണം ഫൂജി നിറുത്തുന്നു

ഒരു യുഗം കൂടി തീരുന്നു: ഇന്‍സ്റ്റന്റ് ഫിലിം നിര്‍മ്മാണം ഫൂജി നിറുത്തുന്നു

by സ്വന്തം ലേഖകൻ

ഫൂജിഫിലിം (Fujifilm) കമ്പനി തങ്ങളുടെ പ്രശസ്തമായ FP-100C എന്ന ഇന്‍സ്റ്റന്റ് ഫിലിം നിര്‍മ്മാണം ഈ വര്‍ഷം തന്നെ നിറുത്തുകയാണെന്ന് അറിയിച്ചിരിക്കുന്നു. 3.25X4.25ഇന്‍ച്ച് സൈസില്‍ മാത്രം ലഭ്യമായിരുന്ന ഫിലിം റോള്‍, പോളറോയിഡ് പോലെയുള്ള ഇന്‍സ്റ്റന്റ് കാമറകളിലാണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ കുറച്ചു കാലത്തേക്കു കൂടി ഫിലിം മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുമെന്നാണ് ഫൂജി പറയുന്നത്. വില്‍പ്പന കുറഞ്ഞതാണ് ഫിലിം നിര്‍മ്മാണം നിറുത്തുന്നതിന്റെ കാരണമായി കമ്പനി പറയുന്നത്.
ഡിജിറ്റല്‍ കാമറകളും കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും സര്‍വ്വസാധാരണമായതോടെ ഇത്തരം കാമറകളുടെ സാധ്യത ഇല്ലാതാകുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റന്റ് കാമറകള്‍ ആദ്യമായി രംഗത്തു വരുമ്പോള്‍ അവ ചെറിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു എന്നു വേണമെങ്കില്‍ പറയാം. ഷൂട്ടു ചെയ്ത ഫിലിം കഴുകി പ്രിന്റ് എടുത്തു കിട്ടണമെങ്കില്‍ മണിക്കൂറുകളുടെ കാത്തിരുപ്പ് ആവശ്യമായിരുന്ന കാലത്ത്, എടുത്ത പടം അപ്പോള്‍ തന്നെ കാണാമെന്നത് തീരെ ചെറിയ കാര്യമായിരുന്നില്ല.
ഒരു റോളില്‍ 10 ഫോട്ടോ എടുക്കാമായിരുന്ന FP-100C ഫിലിമിന,് ISO 100 റെയ്റ്റിങ് ആണ് ഉള്ളത്. ഡെലൈറ്റ് (500 K (daylight-type)) ആയിരുന്ന ഫിലിം, പകല്‍ വെട്ടത്തിലും ഫ്‌ളാഷ് വെളിച്ചത്തിലും നല്ല റിസള്‍ട്ടു തരാന്‍ പാകപ്പെടുത്തിയ കെമിക്കലുകള്‍ അടങ്ങിയതായിരുന്നു.
ഫലിമിന്റെ കാലത്ത് ഫോട്ടോഗ്രാഫിയിലേക്ക് ആകര്‍ഷിക്കപ്പെട്ട് എത്തിയവര്‍ക്ക് ചെറിയൊരു നൊമ്പരം സമ്മാനിച്ച് ഫൂജിഫിലിമിന്റെ FP-100C റോളും താമസിയാതെ ഓര്‍മ്മയായി മാറും.
ഫിലിമിനെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപോയഗിക്കുക: http://bit.ly/1LZCado

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1