mangalam.com
ഉഗ്രവിഷമുള്ളതാണെന്നൊക്കെ
പറഞ്ഞിട്ട് എന്തുകാര്യം വലയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ പിന്നെ നായകന്‍
ചിലന്തി തന്നെ. ചിലന്തിവലയില്‍ കുടുങ്ങിയ ഉഗ്രവിഷമുള്ള പാമ്പിനെ ചിലന്തി
ഭക്ഷണമാക്കുന്നു. പാമ്പ് വലയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ചിലന്തി
ഭക്ഷണമാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.
കുടുങ്ങിയത് ഓസ്‌ട്രേലിയയിലെ ഏറ്റവും വിഷമുള്ള ഇനത്തില്‍ പെടുന്ന
പാമ്പായിരുന്നു.
വിക്‌ടോറിയയിലെ എല്‍മോറിലെ സ്വന്തം വസ്‌തുവില്‍ വെച്ച് ദമ്പതികളായ ജെഫ് സിമോണും ഭാര്യ ജൂഡിയുമാണ് ഈ ഭീകരരംഗം ആദ്യം കണ്ടതും ക്യാമറയിലാക്കിയതും. ഭാര്യ ജൂഡി വന്ന വിവരം പറഞ്ഞപ്പോള്‍ ആദ്യം സിമോണ്‍ വിശ്വസിച്ചില്ല. പിന്നീട് വൈകിട്ട് സിമോണ്‍ സംഭവം നേരിട്ടു കണ്ടു. പിറ്റേന്ന് ചെല്ലുമ്പോഴും ചിലന്തി പാമ്പ് സദ്യ ആഘോഷിക്കുകയാണ്. പൊതുവേ ചിലന്തികളെ ഇഷ്‌ടമില്ലാത്ത സിമോണ്‍ ചിത്രം പകര്‍ത്തിയശേഷം ചിലന്തിയെ തല്ലിക്കൊന്നു പാമ്പിനെ വലയ്‌ക്ക് പുറത്തെത്തിച്ചു.
ഓസ്‌ട്രേലിയയില്‍ ഉഗ്ര വിഷമുള്ള ഇനത്തില്‍ പെടുന്ന ഈ പാമ്പിന്റെ വിഷം ആള്‍ക്കാരില്‍ പരാലിസിസ് വരുത്താനും മസില്‍ സംബന്ധമായ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനും കഴിയുന്നത്‌് അതേസമയം ചിലന്തി ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വലിപ്പമോ കരുത്തോ നോക്കാതെ പാമ്പിനെ ചിലന്തി തിന്നുന്നത് പോലെയുള്ള ദൃശ്യങ്ങള്‍ ജീവിതത്തില്‍ ആദ്യമാണെന്നും ഇവര്‍ പറയുന്നു. അതേസമയം ബ്രൗണ്‍ സ്‌നേക്ക് ഒരു തരം കാലുകള്‍ നീണ്ട ചിലന്തി വലയില്‍ കുടുങ്ങിയതിന്റെ ദൃശ്യം കഴിഞ്ഞ മാസമാണ് പ്രത്യക്ഷപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ