ബെയ്ല്‍ തെറിച്ചു; ലൈറ്റ് മിന്നി, എന്നിട്ടും ജോയ്‌സ് പുറത്തായില്ല
ഫെബ് . 2 5 / 2 / 2 0 1 5
ബ്രിസ്‌ബെയ്ന്‍: സാങ്കേതികവിദ്യ പിടിമുറുക്കുംതോറും കുതറിപ്പോവുകയാണ് ക്രിക്കറ്റിലെ കൗതുകങ്ങള്‍. പന്തു തട്ടി ബെയ്ല്‍ വീഴുന്നത് തിരിച്ചറിയാന്‍ ഒരുക്കിയ എല്‍.ഇ.ഡി. സ്റ്റമ്പുകളാണ് ഇക്കുറി വികൃതികാട്ടി ലോകകപ്പിന് ഒരു അവിസ്മരണീയ നിമിഷം സമ്മാനിച്ചത്.
അയര്‍ലന്‍ഡും യു.എ.ഇയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. യു.എ.ഇ.യുടെ അംജദ് ജാവേദ് എറിഞ്ഞ പത്താം ഒാവറിലെ നാലാം പന്ത് എഡ് ജോയ്‌സിന്റെ ഓഫ് സ്റ്റമ്പിലിടിച്ച് ബെയ്ല്‍ തെറിച്ചു. പന്തിടിച്ചത് അറിയിച്ചുകൊണ്ട് ബെയ്ല്‍സില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി ലൈറ്റ് മിന്നുകയും ചെയ്തു. എന്നാല്‍, സാങ്കേിക വിദഗ്ദ്ധരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മുകളിലേയ്ക്ക് തെറിച്ച ബെയ്ല്‍ ഒന്നും സംഭവിക്കാത്തതുപോലെ തിരികെ സ്റ്റമ്പിന് മുകളില്‍ തന്നെ വന്നു വീണു. ജോയ്‌സിന് ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു. യു.എ.ഇ. താരങ്ങള്‍ പ്രതീക്ഷയോടെ അമ്പയറുടെ നേരെ തിരിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുനില്‍ക്കുകയായിരുന്നു ഐ.സി.സി.യുടെ സാങ്കേതിക വിദഗ്ദ്ധര്‍.
279 റണ്‍ എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അയര്‍ലന്‍ഡ് അപ്പോള്‍ ഒന്നിന് 35 റണ്‍ എന്ന നിലയിലായിരുന്നു. ജോയ്‌സിന്റെ വ്യക്തിഗത സ്‌കോര്‍ പതിനാറും. അടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് ജോയ്‌സ് രണ്ടാം ജന്മം ആഘോഷിച്ചത്.
ഈ ബെയ്‌ലിനെ കൊണ്ട് തോറ്റു
മറുപടിഇല്ലാതാക്കൂമാതൃഭൂമി : 20 മാർച്ച് 2015
അഡ്‌ലെയ്ഡ്: സാങ്കേതികതയൊക്കെ ഗംഭീരം. എന്നാല്‍, കളി ബെയ്‌ലിനോട് വേണ്ട. എല്‍.ഇ.ഡിയല്ല ഇനി ഫ്ലൂഡ്‌ലിറ്റ് വെച്ചാല്‍ പോലും തോറ്റുകൊടുക്കാനുള്ള ഭാവമില്ല വിക്കറ്റിന് മുകളിലെ ഈ ഇത്തിരിക്കുഞ്ഞന്. പന്തിടിച്ച് ലൈറ്റ് മിന്നിയിട്ടും താഴെ വീഴാതെ ബെയ്ല്‍ ഒരിക്കല്‍ക്കൂടി തോല്‍പിച്ചിരിക്കുകയാണ് സാങ്കേതികവിദ്യയെ.
പാക് ക്യാപ്റ്റന്‍ മിസബ ഉള്‍ ഹഖാണ് ബെയ്‌ലിന്റെ കുസൃതിയില്‍ രക്ഷപ്പെട്ട ഏറ്റവും പുതിയ ആള്‍. ക്രീസില്‍ വന്ന് രണ്ടാം പന്തായിരുന്നു. ഹേസല്‍വുഡ് എറിഞ്ഞ പന്ത് മിസ്ബയുടെ ലെഗ്‌സ്റ്റമ്പിനെ ചുംബിച്ചാണ് പോയത്. ഒട്ടും വൈകിയില്ല ബെയ്ല്‍ മിന്നിത്തിളങ്ങി. അതുകണ്ട് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ഉള്‍പ്പടെയുള്ള ഓസീസ് താരങ്ങള്‍ തുള്ളിച്ചാടി. അപ്പീലുമായി അമ്പയര്‍ ധര്‍സേനയെ സമീപിച്ചു. എന്നാല്‍, ഒന്നു മിന്നിയ ബെയ്ല്‍ സുരക്ഷിതമായി വിക്കറ്റിന് മുകളില്‍ തന്നെയുണ്ട്. ധര്‍മസേന ഔട്ടല്ലെന്ന് വിധിക്കുകയും ചെയ്തു.
ഐറിഷ് ബാറ്റ്‌സ്മാന്‍ എഡ് ജോയ്‌സിനും യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ ഇതുപോലെ ബെയ്ല്‍ ജീവന്‍ നീട്ടിനല്‍കിയിരുന്നു. എഡ് ജോയ്‌സിന്റെ ബാറ്റ് കടന്നുപോയ അംജദ് ജാവേദിന്റെ പന്ത് വിക്കറ്റില്‍ തട്ടി രണ്ട് ബെയ്‌ലും തെറിച്ച് യഥാസ്ഥാനത്തു തന്നെ വന്നു വീണു. എല്‍.ഇ.ഡി ലൈറ്റ് കത്തുകയും ചെയ്തു.
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മെബണ്‍ സ്റ്റാര്‍സും സിഡ്‌നി തണ്ടറും തമ്മിലുള്ള മത്സരത്തില്‍ ബെയ്ല്‍ വീഴാത്തതു കൊണ്ടാണ് ഡേവിഡ് ഹസ്സി റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.