1/22/2016

പ്രൂണിംഗ് അറിയേണ്ടതെല്ലാം BY Moidutty Vilangalil

നുറുങ്ങുകള്‍ 5.
Moidutty Vilangalil
==============
എന്താണ് പ്രൂണിങ്ങ്.
ഈ ചോദ്യം പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്.
ചെടികളുടെ തണ്ടും വേരും ആവശ്യാനുസരണം മുറിച്ചുമാറ്റുന്നതിനെയാണ് പ്രൂണി്ങ്ങ് (കൊമ്പു കോതല്‍) എന്ന് പറയുന്നത്.

കൊമ്പുകള്‍ മുറിച്ചു മാറ്റുമ്പോള്‍ ശക്തമായ പുതിയ മുകുളങ്ങളില്‍ പൂക്കളും കായ്കളും ഉണ്ടാകുന്നു. മുന്തിരി വള്ളി നല്ല ഉദാഹരണമാണ്. പ്രൂണ്‍ ചെയ്താലേ ഫലം ലഭിക്കുകയുള്ളൂ.
പൂമരങ്ങളുടെ കൊമ്പ്മുറിക്കുന്നത് പൂക്കുന്നതിനു തടസ്സമാകും. എന്നാല്‍ പേര, മാതളം, രംബുട്ടാന്‍ പോലുള്ളവയ്ക്ക് കൊമ്പ് മുറിക്കുന്നത് പൂക്കാനും കായ്ക്കാനും നല്ലതാണ്. അലങ്കാര ചെടികളുടെ കൊമ്പുകള്‍ ആവശ്യാനുസരണം മുറിച്ചു മാറ്റാം. എന്നാല്‍ പനിനീര്‍ ചെടികളുടെ കൊമ്പുകള്‍ ശ്രദ്ദയോടെ വേണം മുറിക്കാന്‍. പൂവ് കൊഴിഞ്ഞ ശേഷം രണ്ടോ മൂന്നോ ഇല താഴയായി തണ്ട് മുറിച്ചു കൊടുക്കാം.
ഇത് പോലെ ചെടികള്‍ പറിച്ചു നടുമ്പോള്‍ നിലവിലെ വേരുകള്‍ മുറിച്ചു കൊടുക്കുന്നത് പുതിയ വേരുകള്‍ വന്നു കൂടുതല്‍ കരുത്തോടെ വളരാന്‍ അവസരമുണ്ടാക്കും. വാഴക്കന്ന് നടുമ്പോള്‍ നിലവിലെ വേരുകള്‍ പൂര്‍ണ്ണമായും ചെത്തി ഉണക്കാറുള്ളത് ഉദാഹരണം. എന്നാല്‍ എല്ലാചെടികളും ഒരുപോലെയല്ലെന്നു പറയേണ്ടതില്ലല്ലോ. വളരെ കരുതലോടെയും ചെടികളുടെ ഇനം നോക്കിയും ആണ് വേരുകള്‍ പ്രൂണ്‍ ചെയ്യേണ്ടത്.
പ്രൂണ്‍ ചെയ്യാന്‍ അനുയോജ്യമായ കാലം എല്ലാ ചെടികള്‍ക്കും ഒന്നാകില്ല. പൂവിടല്‍ കാലത്തിനു മുന്‍പുള്ള ചൂട് കുറഞ്ഞ സമയങ്ങളിലാണ് പ്രൂണിങ്ങ് ചെയ്യാന്‍ നല്ലത്.
Like

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1