3/16/2016

നീതിയുടെ ശരി

ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോട്ടത്തിന്റെ മനോഹാരിതയെപ്പറ്റി അയാള്‍ക്ക് വലിയ അഭിമാനമായിരുന്നു...അവിടെ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തോട്ടം ചുറ്റി നടന്ന് കാണിച്ചുകൊടുക്കുന്നതിലും ഓരോ ചെടിയപ്പറ്റി പറയുന്നതിലും അയാള്‍ക്ക് വലിയ സന്തോഷമായിരുന്നു..ഒരു ദിവസം ഒരു പശു ആ തോട്ടത്തില്‍ വന്ന് ,അയാള്‍ വളരെയധികം ലാളിച്ചു പോന്ന ഒരു ചെടി കടിച്ചു തിന്നാന്‍ തുടങ്ങി...ബ്രാഹ്മണന് വളരെയധികം ദേഷ്യം വന്നു ...നല്ല ഒരു വടി എടുത്ത് പശുവിനു ഒരടികൊടുത്തു...ആ അടി മര്‍മ്മത്തില്‍ കൊള്ളുകയും പശു ചത്ത്‌ വീഴുകയും ചെയ്തു...
ബ്രാഹ്മണന്‍ പശുവിനെ കൊന്നുവെന്ന വാര്‍ത്ത എല്ലായിടത്തും പരന്നു...അതൊരു മഹാപാപം ആണല്ലോ..അടുത്തദിവസം ഗോഹത്യാപാപം ബ്രാഹ്മണനെ ബാധിക്കുവാനായി എത്തി...ബ്രാഹ്മണന്‍ അല്‍പ നേരം ആലോചിച്ചതിനുശേഷം പറഞ്ഞു : 'ഞാനല്ല പശുവിനെ കൊന്നത് ..അതുകൊണ്ട് ഗോഹത്യാപാപത്തിനു ഞാന്‍ പാത്രമല്ല'..പിന്നെ ആരാണ് ഈ പശുവിനെ കൊന്നത് ? ഗോഹത്യാപാപം ചോദിച്ചു ...ബ്രാഹ്മണന്‍ പറഞ്ഞു ; 'നമ്മുടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും അധിപതികളായ ഓരോ ദേവന്മാരുണ്ട് ,കയ്യിന്റെ അധിപന്‍ ഇന്ദ്രനാണ്‌ .അതിനാല്‍ ഇന്ദ്രനാണ്‌ കൈയ്യുകൊണ്ട് പശുവിനെ അടിച്ചതും കൊന്നതും ..പാപം ഇന്ദ്രനെയാണ് ബാധിക്കേണ്ടത് '...

ഗോഹത്യാപാപം ഇന്ദ്രന്റെ അടുത്തെത്തി വിവരം പറഞ്ഞു...
ഇന്ദ്രന്‍ വേഗം ഒരു വൃദ്ധബ്രാഹ്മണന്റെ വേഷമെടുത്ത് ആ തോട്ടത്തിലെത്തി..ബ്രാഹ്മണനെ കണ്ടു തോട്ടത്തിന്റെ മഹത്വത്തെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു ..ഇതാരുടെ തോട്ടമാണ് ? ..ആരാണ് ഇത്ര മനോഹരമായി ഈ ചെടികള്‍ വെച്ച് പിടിപ്പിച്ചത് ? എന്ന് ചോദിച്ചു ...സന്തുഷ്ടനായ ബ്രാഹ്മണന്‍ 'ഇതെല്ലാം ഞാന്‍ തന്നെ ചെയ്തതാണ് ..ഓരോ ചെടിയും കഷ്ടപ്പെട്ട് സമ്പാദിച്ചു കൊണ്ടുവന്ന് നട്ടുനനച്ചു ഉണ്ടാക്കിയതാണ് ' എന്ന് അഭിമാനത്തോടുകൂടി പറഞ്ഞു ..വൃദ്ധബ്രാഹ്മണനെയും കൂട്ടി തോട്ടം മുഴുവന്‍ കാണുവാനായി പുറപ്പെട്ടു..വൃദ്ധന്‍ തോട്ടത്തെപ്പറ്റി പുകഴ്ത്തി തോട്ടക്കാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു...അവസാനം അവര്‍ പശു ചത്തുകിടന്ന സ്ഥലത്തെത്തി ..അനിഷ്ടസംഭവം കണ്ട സ്തംഭിച്ചപോലെ വൃദ്ധബ്രാഹ്മണന്‍ ചോദിച്ചു ; 'അയ്യോ ! മഹാപാപം !ഇതാരാണ് ചെയ്തത് ? ' ...അല്പം പരിഭ്രമിച്ച ബ്രാഹ്മണന്‍ പറഞ്ഞു : 'അത് ഈ കയ്യിന്റെ ദേവതയായ ഇന്ദ്രന്റെ പണിയാണ് ' ..ഉടനെ വൃദ്ധന്റെ വേഷം കെട്ടിയ ഇന്ദ്രന്‍ പറഞ്ഞു : 'നല്ലത് കാണുമ്പോഴെല്ലാം അത് നിങ്ങള്‍ ചെയ്തതാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നു...അത് ശരിയല്ല..തോട്ടം നനച്ചുണ്ടാക്കിയ കൈതന്നെയാണ് പശുവിനെ കൊന്നതും...അതുകൊണ്ട് ഗോഹത്യാപാപവും നിങ്ങള്ക്കുതന്നെയുള്ളതാണ് ..
ലോകത്തില്‍ നാം സാധാരണ കണ്ടുവരുന്ന ഒരു പതിവാണ് ഇത് ...സുഖവും സന്തോഷവും വരുമ്പോള്‍ അതെല്ലാം തന്റെ കഴിവ് കൊണ്ടാണെന്നഭിമാനിക്കുകയും ദുഖവും വിഷമവും വരുമ്പോള്‍ അതെല്ലാം മറ്റുള്ളവരുടെ ദോഷംകൊണ്ടാണെന്ന്‌ പറയുകയും ചെയ്യുന്നു...കുട്ടികള്‍ പരീക്ഷയില്‍ നല്ല മാര്‍ക്കോടുകൂടി വിജയിച്ചാല്‍ അവര്‍ നല്ലവണ്ണം പഠിച്ചതുകൊണ്ടാണ് ...പരീക്ഷയില്‍ പരാജയം സംഭവിക്കുമ്പോള്‍ അത് അധ്യാപകന്മാര്‍ ശരിക്കും പടിപ്പിക്കാത്തത് കൊണ്ടാണെന്നും പലതും അഭിപ്രായപ്പെടുന്നു...അത് ശരിയല്ല..നമുക്ക് ഉണ്ടാകുന്ന എല്ലാ അനുഭവങ്ങള്‍ക്കും നല്ലതിനും ചീത്തക്കും ഒരുപോലെ നാം തന്നെയാണ് ഉത്തരവാദികള്‍ ...നാം ചെയുന്ന കര്‍മ്മങ്ങളുടെ ഫലങ്ങളാണ് സുഖമായും ദുഖമായും ,നമ്മെ ബാധിക്കുന്നത്...രണ്ടുവിധ അനുഭവങ്ങളുടെയും ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുക്കുവാന്‍ തയ്യാറാകണം..അതാണ്‌ ശരിയായ പൗരുഷം എന്ന് കാണിക്കുവാന്‍ ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരു കഥയാണിത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1