3/15/2016

നുണ പറഞ്ഞു മാപ്പ് പറഞ്ഞ വാര്‍ത്തകള്‍ 2

പൊലീസ് കുതിരയുടെ കാലൊടിഞ്ഞ സംഭവം: അടിയേറ്റല്ലെന്ന് വീഡിയോ ദൃശ്യം

ശസ്ത്രക്രിയ വിജയം, പരിചരണത്തിന് 20 പൊലീസുകാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിര 'ശക്തിമാൻ'ന്രെ കാലൊടിഞ്ഞത് അടിയേറ്റല്ലെന്ന് വീഡിയോ ദൃശ്യങ്ങൾ. കുതിരയുടെ കാല് ബി.ജെ.പി എം.എൽ.എ ഗണേഷ് ജോഷി തല്ലിയൊടിച്ചതാണെന്ന ആരോപണത്തെ തുടർന്ന് പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.
പ്രവർത്തകർ തള്ളിയതിനെ തുടർന്ന് പിന്നോട്ട് വലിഞ്ഞ കുതിരയുടെ കാല് റോഡിലെ കുഴിയിൽപ്പെടുകയും തുടർന്ന് കുതിര നിലത്ത് വീഴുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം.

അതേസമയം, ഡെറാഡൂൺ സൈനിക അക്കാഡമിയിലെ വെറ്റെറിനരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശക്തിമാന് ഇന്ന് ശസ്ത്രക്രിയ നടത്തി. നാലര മണീക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാലിന് ഒന്നിലധികം ഒടിവുണ്ടായിരുന്നു. ജില്ലയിൽ നിന്നും നാലും പട്നാഗറിൽ നിന്നും ആറും ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ ശക്തിമാനെ പരിചരിക്കാൻ 20 പൊലീസുകാരെയും നിയോഗിച്ചു. ശസ്ത്രക്രിയ നടത്തിയ കാലിന് ഭാരം കൊടുക്കാതെ നോക്കുകയും മറ്റുമാണ് പൊലീസുകാരുടെ ജോലി.

കുതിരയുടെ കാല് ഗണേഷ് ജോഷി തല്ലിയൊടിച്ചെന്നാണ് ഇന്നലെ റിപ്പോർട്ടുകൾ വന്നത്. എം.എൽ.എ ലാത്തികൊണ്ട് കുതിരയെ അടിക്കുന്നതിന്രെ ദൃശ്യങ്ങൾ പുറത്തുവന്നതിന്രെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ജോഷിക്കെതിരെ മൃഗസംരക്ഷണ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളും ഇന്നലെ രജിസ്റ്റർ ചെയ്തു.
അതേസമയം,​ താൻ കുതിരയെ അടിക്കുകയുണ്ടായെന്ന് ജോഷി സമ്മതിച്ചു. എന്നാൽ,​ കുതിര കാലോടിഞ്ഞ് വീഴുന്ന സമയത്ത് താൻ അതിന്രെ പരിസരത്ത് ഇല്ലായിരുന്നുവെന്നും തന്നെ കരിവാരിത്തേയ്ക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജോഷി പറഞ്ഞു.

ഹരീഷ് റാവത്ത് സർക്കാരിന്രെ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് കുതിരയ്ക്ക് പരിക്കേറ്റത്. ഇടത് പിൻകാല് ഒടിഞ്ഞു തൂങ്ങിയ കുതിരയെ ഡെരാഡൂണിലെ സൈനിക അക്കാഡമിയിലെ വെറ്റെറിനരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

March 15, 2016, 7:03 pm

- See more at: http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODc2NzQ=&xP=Q1lC&xDT=MjAxNi0wMy0xNSAxOTowMzowMA==&xD=MQ==&cID=MQ==#sthash.T3TI69I3.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1